Part - 46

ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂണിന്റെ പിതാവ്, ശങ്കർ - ലോകമെന്പാടും ഉള്ള രാഷ്ട്രീയ നേതാക്കളെ തന്റെ  വരക്കുള്ളിൽ നിർത്തിയ ആൾ, ഇന്ത്യയിൽ കാർട്ടൂൺ പത്ര പ്രവർത്തനത്തിന്റെ ഭാഗമാക്കിയത് മലയാളിയായ ശങ്കർ ആയിരുന്നു. അദ്ദേഹത്തിന്റെ വര ഹിന്ദുസ്ഥാൻ ടൈംസിനെയും അദ്ദേഹത്തെയും ഒരുപോലെ പ്രസിദ്ധനാക്കി, അദ്ദേഹത്തിന്റെ വരയുടെ മൂർച്ച അറിയാത്ത നേതാക്കൻമാർ അന്ന് കുറവായിരുന്നു ഇൻഡ്യയിൽ. ഒരിക്കൽ ശങ്കറിനോട് ഒരു അപേക്ഷ എത്തി, പ്രിയപ്പെട്ട ശങ്കർ, അങ്ങയുടെ വരകളിൽ നിന്നും എന്നെ ദയവായി  ഒഴിവാക്കരുത്. ഇതായിരുന്നു ആ അപേക്ഷ, ശങ്കറിനെ തേടി വന്ന ഈ അപേക്ഷ മറ്റാരുടെയും ആയിരുന്നില്ല, സാക്ഷാൽ ജവഹർലാൽ നെഹ്‌റു ആയിരുന്നു ആ അപേക്ഷകൻ, മറ്റൊരുകാര്യം കൂടി ഉണ്ട്, നെഹ്‌റു ഇങ്ങനെ ഒരു അപേക്ഷ വെക്കുമ്പോൾ അദ്ദേഹം ഇൻഡ്യയുടെ പ്രധാന മന്ത്രി കൂടി ആയിരുന്നു. വിമർശനം വളർച്ചയുടെ വളം ആണ്. വിമർശനങ്ങളെ സഹിഷ്ണതയോടെ ഉൾകൊള്ളാൻ നമുക്ക് ആവണം, കാരണം വിജയം വിമർശനത്തിൽ നിന്നും ഊർജം കണ്ടെത്തും - ശുഭദിനം