
1971 ലെ ക്രിസ്തുമസ്സ് രാത്രി. ജൂലിയന്‍ കോയിപ്‌കെ സഞ്ചരിച്ച വിമാനം ഇടിമിന്നലേറ്റു തകര്‍ന്നു. വിമാനം തകര്‍ന്നതിന് ശേഷവും അവള്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. പെറുവിയന്‍ മഴക്കാടുകള്‍ക്ക് രണ്ട് മൈല്‍ മുകളില്‍ വിമാനത്തിലെ തന്റെ ഇരിപ്പിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ജൂലിയന്‍. കാടിനുള്ളില്‍ തകര്‍ന്നുവീണ വിമാനത്തില്‍ അവള്‍മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. ഗുരുതരമായ പരിക്കുകള്‍ അവളെ ബാധിച്ചിരുന്നു. തകര്‍ന്ന വിമാനത്തില്‍ നിന്നും ലഭിച്ച ചോക്ലേറ്റുകള്‍ ആയിരുന്നു അവളുടെ ഭക്ഷണം. അത് കഴിച്ചുകൊണ്ട് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ അവള്‍ ശ്രമിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കാടിനുള്ളില്‍ ഒരു ചെറിയ അരുവി കണ്ടെത്തിയത് വലിയ ആശ്വാസമായി. പക്ഷേ, കാട്ടിനുള്ളിലെ മറ്റൊരു പ്രതിസന്ധി പ്രാണികളായിരുന്നു. അവസാനം ഒന്‍പതാം ദിവസം മരം മുറിക്കുന്ന തൊഴിലാളികള്‍ അവളെ കണ്ടെത്തുകയായിരുന്നു. ജീവിതവും മരണവുമായി പോരടിച്ച 9 ദിവസങ്ങള്‍, വിഖ്യാത സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ വിംഗ്‌സ് ഓഫ് ഹോപ്പ് എന്ന ഡോക്യുമെന്ററി ജൂലിയന്‍ കോയിപ്‌കെയുടെ അതിജീവനത്തിന്റെ കഥയായിരുന്നു. ഏത് പ്രതിസന്ധയിലും ഉള്ളില്‍ എരിയുന്ന ആത്മവിശ്വാസത്തെ കെടാതെ നോക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.

0 comments:
Post a Comment