
1964 ജൂണ്‍ മാസം പന്ത്രണ്ടാം തിയതി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാണ് നെല്‍സണ്‍ മണ്ടേല റോബന്‍ ദ്വീപില്‍ എത്തുന്നത്. 8 അടി നീളവും 7 അടിവീതിയും ഉള്ള ഒരു ചെറിയ സെല്ലിലാണ് അദ്ദേഹത്തെ ഇട്ടിരുന്നത്. 27 വര്‍ഷങ്ങള്‍ അദ്ദേഹം റോബന്‍ ദ്വീപിലെ ഏകാന്ത തടവുകാരനായിരുന്നു. പക്ഷേ സ്വാതന്ത്ര്യദാഹം ഒട്ടും ചോര്‍ന്നുപോകാതെ ഇക്കാലമത്രയും അദ്ദേഹം അവിടെ കഴിഞ്ഞു. ഇതിനിടയില്‍ വിദൂരവിദ്യാഭ്യാസം വഴി നിയമബിരുദം നേടി. 1990 ല്‍ ജയില്‍ മോചിതനാകും വരെ അദ്ദേഹം തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. വര്‍ണ്ണവിവേചനത്തിനെതിരെയും സമാധാനത്തിനുമുള്ള ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായിരുന്നു നെല്‍സണ്‍ മണ്ടേലയുടെ ജീവിതം.. കടുത്ത ഏകാന്തതയും പീഢനങ്ങളും നിര്‍മ്മിച്ച പരിതസ്ഥിതിയില്‍ നിന്നും ലോകത്തെ പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദുരന്തങ്ങള്‍ മാത്രല്ല, പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്... - ശുഭദിനം.

0 comments:
Post a Comment