Part - 47

അനിൽ കുംബ്ലെ - ഇന്ത്യയുടെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാൾ. ഇന്ത്യ കണ്ട മികച്ച ലെഗ് സ്പിന്നർ, ഏകദിനത്തിലും ടെസ്റ്റിലും മികച്ച വിക്കറ്റ് വേട്ടക്കാരൻ, ടെസ്റ്റിൽ 500ൽ പരം വിക്കറ്റുകൾ,  ടെസ്റ്റിൽ ഏറ്റവും അധികം വിക്കറ്റെടുത്ത ഇന്ത്യൻ കളിക്കാരൻ, തീർന്നില്ല ടെസ്റ്റിൽ 10 വിക്കറ്റും സ്വന്തമാക്കിയ ബൗളർ ! കുംബ്ലെ അങ്ങനെ വലിയൊരു സംഭവം ആയിരുന്നു ആ കാലത്ത്. ഇനി മറ്റുചിലത് കൂടി ഈ ക്യാപ്റ്റനെ കുറിച്ച്. 2007ൽ  ഇന്ഗ്ലണ്ടിനെതിരെ നടന്ന ഓവൽ ടെസ്റ്റിൽ കുംബ്ലെ സെഞ്ചുറി നേടി, അതായിരുന്നു കുംബ്ലെയുടെ ആദ്യത്തെ സെഞ്ച്വറി, അത് മാത്രമായിരുന്നു രാജ്യാന്തര മത്സരത്തിലെ ഒരേയൊരു സെഞ്ചുറിയും. കരിയറിലെ 151 ഇന്നിങ്സിൽ ആയിരുന്നു ആ സെഞ്ച്വറി. മറ്റൊന്നുകൂടി, ആദ്യത്തെ ആ സെഞ്ച്വറി നേടാൻ അദ്ദേഹം നേരിട്ടത് 118 ടെസ്റ്റുകൾ ! ഒരു വശത്തു നേട്ടങ്ങളുടെ കൂമ്പാരം, മറുവശത്തു ഒരു സെഞ്ചുറിക്ക് വേണ്ടി 118 ടെസ്റ്റ്‌ കാത്തിരുന്നു  കളിക്കാരൻ, ഏതിനെയാണ് നമ്മൾ ബഹുമാനിക്കേണ്ടത്. ഒരാൾക്ക് എല്ലാ കഴിവുകളും ഉണ്ടാകണം എന്ന് നിർബന്ധം ആവശ്യമില്ല, അല്ലാതെയും ക്യാപ്റ്റൻ ആയി ശോഭിക്കാം - ശുഭദിനം

0 comments:

Post a Comment