Part - 48

ഇന്ന് റോബോട്ട് എന്ന വാക്ക് കേൾക്കാത്ത ആരുണ്ട്, ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്നും നമ്മുക്ക് കൃത്യമായി അറിയാം, സാങ്കേതിക വിദ്യ എല്ലാ മേഖലയിലും വികസിച്ചുകൊണ്ടേ ഇരിക്കുന്നു, സൈന്റിസ്റ്റുകൾ ലോകത്തിനു ഒരു പുതിയ മുഖം നല്കിക്കൊണ്ടേയിരിക്കുന്നു. റോബോട്ട് അതിലെ നിർണായക ഘടകവും. ഏത് റോബോട്ടിക് എഞ്ചിനീയർ ആയിരിക്കും ഈ വാക്ക് കണ്ടുപിടിച്ചത്. ഉറപ്പായിട്ടും സാങ്കേതിക വിദ്യയുടെ മേഖലയിലെ പ്രഗത്ഭനായ ഒരാൾ എന്നായിരിക്കും നമ്മൾ ചിന്തിക്കുക. എന്നാൽ അങ്ങനെയല്ല, 20ആം നൂറ്റാണ്ടിന്റെ ആദ്യകാലത്തു റഷ്യയിൽ ജീവിച്ചിരുന്ന ഒരു നാടക കൃത്തായിരുന്നു കാരെൻ കാപെക്‌. 1921ൽ അദ്ദേഹം എഴുതിയ നാടകം ആയിരുന്നു Rossumen's Universal Robots. ഒരു ഫാക്ടറിയിൽ യന്ത്ര മനുഷ്യരെ ജോലിക്ക് വെക്കുന്നതും പിന്നീട് ഇവ മനുഷ്യനെതിരെ ആകുന്നതുമാണ് കഥ. റോബോട്ട് എന്ന വാക്ക് ആദ്യം വന്നത് ഈ നാടകത്തിൽ ആയിരുന്നു, അടിമ എന്ന അർത്ഥത്തിൽ ആയിരുന്നു വാക്കിന്റെ ഉപയോഗം, നോക്ക് ഒരു സയൻസ് വാക്ക് പിറവിയെടുത്തത് ഒരു കലാകാരനിൽ നിന്നും ! 

ഒന്നും പ്രവചന സ്വഭാവ ത്തിൽ കാണരുത്. നമ്മുടെ മേഖലകൾക്ക് വേലികെട്ടരുത്. ഒരുപക്ഷെ നാളെയുടെ നാഴിക കല്ലുകൾ ആകുന്നതു നമ്മുടെ ഒരു ചെറിയ ചിന്ത ആകാം. -ശുഭദിനം

0 comments:

Post a Comment