Part - 67

ആല്‍ഫ്രഡ് നൊബെല്‍. അവിചാരിതമായി കണ്ടെത്തിയ, അപകടകാരിയായ രാസവസ്തുവായ നൈട്രോഗ്ലിസറിന്റെ കണ്ടുപിടുത്തക്കാരന്‍; സാധാരണ അവസ്ഥയില്‍, ചെറിയ മര്‍ദ്ദം ഏറ്റാല്‍ പോലും വലിയ പൊട്ടിത്തെറിയുണ്ടാക്കുന്ന അപകടകാരിയായ രാസവസ്തുവാണ് നൈട്രോഗ്ലിസറിന്‍.  അദ്ദേഹത്തിന്റെ സഹോദരന്‍ പോലും നൈട്രോഗ്ല്രിസറിന്റെ പരീക്ഷണത്തിനിടയിലുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടു.  തുരങ്കനിര്‍മ്മാണവും, ഖനനവും ഒക്കെ നൈട്രോഗ്ല്രിസറിന്‍ കൊണ്ട് നൊബെല്‍ സുഗമമാക്കി.  അതൊടെ നൊബെല്‍ വലിയ സമ്പന്നനായി മാറി.  അന്നത്തെ സെക്രട്ടറിയായിരുന്ന ബെര്‍ത്ത പിന്നീട് യുദ്ധറിപ്പോര്‍ട്ടര്‍ ആയി.  യുദ്ധമുഖത്ത് നൊബെലിന്റെ ഡയനാമിറ്റുകള്‍ ഉണ്ടാക്കുന്ന നാശം അദ്ദേഹം നേരില്‍ കണ്ടു.  മരണങ്ങള്‍ ഏറെ കണ്ട ബെര്‍ത്ത ആ വിഷയം അടിസ്ഥാനമാക്കി ഒരു നോവല്‍ എഴുതി.  പിന്നീട് നൊബെലിന് ഡയനാമിറ്റിന്റെ അപകടം മനസ്സിലാക്കിക്കൊടുക്കാന്‍ കത്തെഴുതി.  നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നേരില്‍ കണ്ട് അപേക്ഷിച്ചു. പക്ഷേ,  നൊബെല്‍ പിന്‍വാങ്ങിയില്ല.  അങ്ങനെയിരിക്കെ നൊബെലിന്റെ സഹോദരന്റെ മരണം നടന്നു,.  പത്രമാധ്യമങ്ങള്‍ ആ വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്തു.  ആല്‍ഫ്രഡ് നൊബെല്‍ മരണപ്പെട്ടു എന്നായിരുന്നു ആ വാര്‍ത്ത.  വാര്‍ത്ത കണ്ട നൊബെല്‍ അത്ഭുതപ്പെട്ടു.  അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്, പത്രം ആ വാര്‍ത്തയ്ക്ക് കൊടുത്ത തലക്കെട്ടായിരുന്നു.  'മരണത്തിന്റെ മൊത്തവ്യാപാരി അന്തരിച്ചു' !!.  തലകെട്ട് നൊബെലിനെ മാറ്റി ചിന്തിപ്പിച്ചു. ഒടുവില്‍ തന്റെ സമ്പാദ്യം ശാസ്ത്രരംഗത്തെ മികവിന് സമ്മാനമായി സമര്‍പ്പിച്ചു.  അവിടെ 'നൊബെല്‍ അവാര്‍ഡ് ' പിറവിയെടുത്തു.  ഇടയ്‌ക്കൊക്കെ നമുക്കും ഒന്ന് വിശകലനം നടത്താം, ലോകം തന്നെ എങ്ങിനെ വിലയിരുത്തുന്നു എന്ന്.  ആ തിരിച്ചറിവ് സ്വയം സ്ഫുടം ചെയ്ത് ഒരു ശുദ്ധീകരണത്തിന് നമ്മെ സഹായിക്കുക തന്നെ ചെയ്യും - ശുഭദിനം   

0 comments:

Post a Comment