Part - 66

റേഡിയോ കണ്ടുപിടിച്ച്ത് മാര്‍ക്കോണിയാണെന്നാണ് നമ്മള്‍ പഠിച്ച ചരിത്രം.  പക്ഷേ, ചിലപ്പോഴൊക്കെ ചില തിരുത്തലുകള്‍ ചരിത്രം നേരിടേണ്ടി വന്നിട്ടുണ്ട്.  ഇത് നിക്കോളോ ടെസ്‌ല. ഇദ്ദേഹം ക്രൊയേഷ്യയില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിയ ശാസ്ത്രജ്ഞനാണ്.  1892 ല്‍ റേഡിയോ എന്ന ആശയം അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു.  ലോകമെങ്ങും റേഡിയോ വഴി ആശയവിനിമയം എത്തിക്കുക എന്ന പരീക്ഷണത്തില്‍ വിജയിക്കാനായില്ലെങ്കിലും, തന്റെ ഗവേഷണങ്ങളില്‍ അദ്ദേഹം ഏറെ മുമ്പോട്ട് പോയിരുന്നു.  വാസ്തവത്തില്‍ 1892 ല്‍ ടെസ്‌ല വികസിപ്പിച്ചെടുത്ത ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് 5 വര്‍ഷത്തിന് ശേഷം മാര്‍ക്കേണി റേഡിയോ തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള വയര്‍ലസ് ടെലിഗ്രാഫി വികസിപ്പിച്ച് അതിന് പേറ്റന്റ് നേടിയത്.  ഈ കണ്ടുപിടുത്തത്തില്‍ നൊബൈല്‍ സമ്മാനവും മാക്രേണിയെ തേടിയെത്തി !  കച്ചവട ചിന്താഗതി ഒട്ടുമില്ലാതിരുന്ന ടെസ്‌ല തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചുതീര്‍ത്തത്.  റേഡിയോയുടെ പിതാവ് മാര്‍ക്കോണിയല്ല,  ടെസ്ലയാണ്  എന്ന വാദത്തിന് പിന്നീട് ശക്തികൂടി.  1943 ല്‍ അമേരിക്കയിലെ സുപ്രീം കോടതിയും ആ വിധി ശരിവെച്ചു.  മറ്റെല്ലാവരുടേയും പേറ്റന്റുകള്‍ റദ്ദാക്കിയ സുപ്രീംകോടതി ടെസ്‌ലക്ക്  റേഡിയോയുടെ പേറ്റന്റ് നല്‍കുകയും ചെയ്തു.  എന്നാല്‍ ആ വിധി വരുന്നതിനു 8 മാസങ്ങള്‍ക്ക് മുമ്പേ നിക്കോളാസ് ടെസ്‌ല ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.  ആര്‍ക്കും നിഷേധിക്കാനാകാത്ത ഒരു സത്യം ബാക്കി വെച്ചാണ് ടെസ്‌ല പോയത്.  സത്യങ്ങള്‍ എപ്പോഴും അങ്ങനെയാണ്, ചാരം മൂടിയ കനല്‍പോലെ, ഒരിക്കല്‍ അത് തെളിമയോടെ ആളിപടരുക തന്നെ ചെയ്യും. സത്യംവദഃ ധര്‍മ്മംചരഃ - ശുഭദിനം 

0 comments:

Post a Comment