
ദേവാലയത്തിന്റെ ചുവരില്‍ അശ്ലീല ചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ ആ യുവാക്കള്‍ പോലീസ് പിടിയിലായി. വിചാരണ നടക്കുകയാണ്. കുറ്റം സംശയതീതമായി തെളിഞ്ഞതിനാല്‍ ന്യായാധിപന്‍ ശിക്ഷ വിധിക്കാന്‍ ഒരുങ്ങുകയാണ്. അപ്പോള്‍ യുവാക്കളെ നോക്കി പുരോഹിതന്‍ പറഞ്ഞു: ജയിലിലടച്ചാല്‍ ഇവരുടെ ഭാവി അവതാളത്തിലാകും. ഇവരെ വെറുതെ വിടണം. എന്റെ കൂടെ താമസിക്കാന്‍ ഇവരെ അനുവദിക്കണം. കോടതിയുടെ തീരുമാനപ്രകാരം അവര്‍ പുരോഹിതനോടൊപ്പം കഴിയാന്‍ തുടങ്ങി. പിന്നീട് ഒരിക്കലും ഒരു കുറ്റവും അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിട്ടെ ഇല്ല. ഒരാളെ രക്ഷിക്കാന്‍ സഹായിക്കാത്ത എല്ലാ ന്യായവിധികളും ശിക്ഷാവിധികള്‍ മാത്രമാണ്. അത് കോടതിയില്‍ നടന്നാലും ജന മധ്യത്തില്‍ നടന്നാലും. ഓരോ കുറ്റകൃത്യവും നടക്കുന്നത് അജ്ഞത, അഹങ്കാരം, വ്യക്തിത്വ വൈകല്യം, പ്രതികാരവാഞ്ജ എന്നിവകൊണ്ടാകാം.. കാരണത്തിനനുസരിച്ചുള്ള പരമാവധി ശിക്ഷ അയാള്‍ക്ക് നല്‍കാം. പക്ഷെ ശിക്ഷയുടെ മറുവശത്തു അനുതാപം കൂടി ആവശ്യമാണ്. ശിക്ഷിക്കാന്‍ നിയമവും തലച്ചോറും മതി.. എന്നാല്‍ തെറ്റില്‍ നിന്നു മോചിപ്പിക്കാന്‍ ഹൃദയവും മനസാക്ഷിയും വേണം. ശിക്ഷകള്‍ക്കിടയില്‍ രക്ഷക്ക് കൂടിയുള്ള വഴികള്‍ ഉണ്ടാകട്ടെ.

0 comments:
Post a Comment