
അവന്‍ ഗുരുവിന്റെ അടുത്തെത്തി പ്രധാനപ്പെട്ട വിദ്യകള്‍ പഠിക്കാനാന്‍ തീരുമാനിച്ചു. ഗുരു അവനെ 4 പ്രധാനവിദ്യകളാണ് പഠിപ്പിച്ചത്. വാള്‍പയറ്റും അസ്ത്രവിദ്യയും രാകിമിനുക്കിയ ചക്രം കൊണ്ടുള്ള പ്രയോഗവും ദണ്ഡിന്റെ പ്രയോഗവും അതീവ വൈഗ്ദ്യത്തോടെ പഠിച്ചു. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ അയാളുടെ മുന്നിലേക്ക് ഒരു രാക്ഷസനെത്തി. തനിക്കറിയാവുന്ന എല്ലാ വിദ്യയും താന്‍ പുതുതായി പഠിച്ച വിദ്യയും അവന്‍ പ്രയോഗിച്ചു. പക്ഷേ, അവയൊന്നും രാക്ഷസന്റെ ദേഹത്ത് ഒരു പോറല്‍ പോലും ഏല്‍പ്പിച്ചില്ല. രാക്ഷസന്‍ തന്നെ വിഴുങ്ങുമെന്നായപ്പോള്‍ സര്‍വ്വധൈര്യവും സംഭരിച്ചു അവന്‍ പറഞ്ഞു: നീ എന്നെ വിഴുങ്ങിയാല്‍ ഞാന്‍ എന്റെ അവസാനത്തെ അടവെടുക്കും. ഞാന്‍ നിന്റെ ഉള്ളില്‍ കിടന്ന് പൊട്ടിത്തെറിക്കും. പിന്നെ നമ്മള്‍ രണ്ടുപേരും ഉണ്ടാകില്ല. ആദ്യം ഒന്ന് സംശയിച്ചെങ്കിലും രാക്ഷസന്‍ അയാളെ വെറുതെ വിട്ടു. പഠിച്ചതൊന്നും പ്രവര്‍ത്തിപഥത്തില്‍ പ്രയോജനപ്പെടുന്നില്ലെങ്കില്‍ ആ പഠിപ്പിനെന്തോ അപാകതയുണ്ട്. പഠിക്കാനിറങ്ങുന്നവരെല്ലാം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. എല്ലാവരും പഠിക്കുന്നതെന്താണ്? ഏറ്റവും നല്ല പാഠ്യപദ്ധതിയേതാണ്? മികച്ച ഗുരുവാരാണ്? പക്ഷേ, പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ നാം മറന്നുപോകാറൂണ്ട്.. ഇതാണോ ഞാന്‍ പഠിക്കേണ്ടത്? പഠിച്ചിറങ്ങുമ്പോഴേക്കും ഈ പഠിച്ചവയ്ക്ക് എന്തെങ്കിലും പ്രാധാന്യം ഉണ്ടാകുമോ? എല്ലാവരും പഠിച്ചതിന്റെ പേരില്‍ എന്തെങ്കിലും പഠിക്കുകയോ, മറ്റാരും പഠിക്കാത്തതിന്റെ പേരില്‍ ഒന്നും പഠിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല. എനിക്ക് പ്രധാനപ്പെട്ടതാണോ എന്ന ചോദ്യമാണ് ഏതു പഠനപ്രക്രിയക്കു മുന്നിലും ചോദിക്കേണ്ട ആദ്യ ചോദ്യം. ചിതറിത്തെറിച്ചു കിടക്കുന്ന അറിവുകള്‍ നിയതമായ ലക്ഷ്യത്തിന് ഉപകരിക്കണമെന്നില്ല. പഠിച്ചകാര്യങ്ങള്‍ എങ്ങിനെ പ്രയോഗത്തില്‍ വരുത്തണെന്ന് കൂടി പഠിക്കുമ്പോഴാണ് പഠനം പൂര്‍ത്തിയാവുകയുള്ളൂ.

0 comments:
Post a Comment