
അവന്‍ വിമാനത്താവള പരിപാലന വിഭാഗത്തില്‍ പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അവന് അവിടെ വെച്ച് ഒരു ബുക്ക് കിട്ടി. എങ്ങനെ വിമാനം പറത്താം എന്നതായിരുന്നു അതിലെ ഉള്ളടക്കം. അവന്‍ ആ ബുക്കിലെ ആദ്യം ഭാഗം വായിച്ചു. വിമാനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ചുവന്ന ബട്ടണ്‍ അമര്‍ത്താന്‍ അതില്‍ എഴുതിയിരിക്കുന്നു അവന്‍ വിമാനത്തില്‍ കയറി അതുപോലെ ചെയ്തപ്പോള്‍ വിമാനം സ്റ്റാര്‍ട്ട് ആയി. പിന്നീടുള്ള നിര്‍ദ്ദേശം വിമാനം ചലിക്കണമെങ്കില്‍ നീല ബട്ടണ്‍ അമര്‍ത്താനായിരുന്നു. അത് ചെയ്തപ്പോള്‍ വിമാനം ചലിച്ചു. തൊട്ടടുത്ത പേജുകളില്‍ വിമാനം മുകളിലേക്ക് പറത്താനുള്ള വഴി പറഞ്ഞിരുന്നു. അയാള്‍ അതനുസരിച്ച് വിമാനം പറത്തി. അവസാനം താഴെ ഇറങ്ങാന്‍ ഉള്ള നിര്‍ദ്ദേശം നോക്കിയപ്പോള്‍ ആ ബുക്കിന്റെ അവസാനം ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു. തിരികെയിറക്കുന്നത് എങ്ങിനെയെന്നറിയാന്‍ പുസ്തകത്തിന്റെ രണ്ടാംഭാഗം വായിക്കുക പറന്നുയരാന്‍ മാത്രമല്ല, പറന്നിറങ്ങാന്‍ കൂടി പഠിക്കണം.അത്യുന്നതങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും അടിമപ്പണി ചെയ്യുന്നവര്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ ഒന്നുതന്നെയാണ്. വായു, ഭക്ഷണം, വസ്ത്രം, സൗഹൃദം, ദൈന്യതകളിലെ പരാശ്രയത്വം ഇതെല്ലാം പറക്കുന്നവര്‍ക്കും ഇഴയുന്നവര്‍ക്കും ഒരുപോലെയാണ്. എത്ര ഉയര്‍ന്നുപറന്നാലും ഒരിക്കല്‍കാലുകുത്തണം. അതിന് സ്വന്തമായ ലാന്റിങ്ങ് സ്‌പേസ് ഉണ്ടാകണം. ആ തിരിച്ചിറങ്ങലില്‍ ശുദ്ധവായുവും മനസമാധാനവും ലഭിക്കണം. നമുക്കും പറക്കാം, തിരിച്ചിറങ്ങാനുള്ള ലാന്റിങ്ങ് സ്‌പേസ് സ്വന്തമാക്കിക്കൊണ്ട്

0 comments:
Post a Comment