
ആ പ്രാസംഗികന്‍ വളരെ പ്രശസ്തനാണ്. അതുകൊണ്ട്തന്നെ വളരെ അച്ചടക്കത്തോടെയും ശ്രദ്ധയോടും കൂടി മാത്രമേ ആളുകള്‍ അദ്ദേഹത്തെ ശ്രവിക്കുകയുള്ളൂ. ഒരു ദിവസം പ്രസംഗം നടക്കുന്നതിനിടയില്‍ ഒരാള്‍ ചാടിയെഴുന്നേറ്റ് പുറത്തേക്ക് ഓടിപ്പോയി. ഇത് പ്രാസംഗികനെയും മറ്റുള്ളവരെയും അസ്വസ്ഥരാക്കി. പിറ്റെ ദിവസവും പ്രസംഗം കേള്‍ക്കാന്‍ അയാള്‍എത്തി. അയാളെ കണ്ടപ്പോള്‍ പ്രാസംഗികന്‍ ഇങ്ങനെ പറഞ്ഞു: ഇന്നലത്തെ പോലെ ഇടക്കിറങ്ങി ഓടാനാണെങ്കില്‍ ഇവിടേക്ക് കയറണമെന്നില്ല. അയാള്‍ പറഞ്ഞു: ഇതുവഴിയുള്ള ബസ്സ് വന്നപ്പോഴാണ് ഞാന്‍ ഇന്നലെ പോയത്. ആ ബസ്സിലാണ് എനിക്കുള്ള പാഴ്‌സല്‍ വരുന്നത്. അതില്‍ നിറയെ കത്തുകളാണ്. ഞാന്‍ ഇവിടുത്തെ പോസ്റ്റ്മാന്‍ ആണ്. ആ കത്തുകള്‍ വിതരണം ചെയ്യുക എന്റെ ഉത്തരവാദിത്വമാണ്. പിന്നീട് ആരും അയാളോട് ഒന്നും പറഞ്ഞില്ല. എത്ര സമയം ചെലവഴിച്ചു എന്നതിനേക്കാള്‍ പ്രധാനമാണ് എത്ര ഫലപ്രദമായി ചെലവഴിച്ചു എന്നത്. മുഴുവന്‍ സമയവും സാന്നിധ്യമറിച്ചിട്ടും ഒന്നും മനസ്സിലായില്ലെങ്കില്‍ എന്താണ് പ്രയോജനം.. അതുപോലെ എല്ലാം മനസ്സിലായിട്ടും ഒന്നും പ്രയോഗത്തില്‍ വരുത്തിയില്ലെങ്കില്‍ പിന്നെ എന്താണ് നേട്ടം.. ഒരു പ്രഭാഷണത്തില്‍ മുഴുകിയിരുന്നു അന്ന് ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ അവഗണിക്കപ്പെടുകയാണെങ്കില്‍ അതിനല്ലേ മാറ്റം വരുത്തേണ്ടത്. ഏത് ആകസ്മികതകള്‍ക്കിടയിലും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ മറക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. - ശുഭദിനം.

0 comments:
Post a Comment