
അന്താരാഷ്ട്ര ഓട്ടമത്സരം നടക്കുകയാണ്. ആ ഓട്ടമത്സരത്തില്‍ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേല്‍ മുത്തയ്യും സ്പാനിഷ് അത്‌ലറ്റ് ഇവാന്‍ ഫെര്‍ണ്ണാണ്ടസ്സും ഫിനിഷിങ്ങ് പോയിന്റിന് അരികിലെത്തി. പക്ഷേ, അപ്പോഴാണ് അത് സംഭവിച്ചത്. ആദ്യം എത്തിയ ആബേല്‍ മുത്തയ്യും ഫിനിഷിങ്ങ് ലൈനിന്റെ അടയാളം തെറ്റി മനസ്സിലാക്കി ഓട്ടം നിര്‍ത്തി. പിന്നാലെ വന്ന ഇവാന് അത് മനസ്സിലായി. ഫിനിഷിങ്ങ് പോയിന്റ് എത്തിയിട്ടില്ല, ഓട്ടം തുടരാന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, സ്പാനിഷ് ഭാഷയിലായതിനാല്‍ ആബേലിന് അത് മനസ്സിലായില്ല. ഇത് തിരിച്ചറിഞ്ഞ ഇവാന്‍ ആബേലിനെ പുറകില്‍ നിന്നും തള്ളി ഫിനിഷിങ്ങ് പോയിന്റില്‍ എത്തിച്ചു! ലോകം മുഴുവന്‍ അമ്പരന്നുപോയ നിമിഷമായിരുന്നു അത്. ലോകം ചോദിക്കാന്‍ വന്ന ആ ചോദ്യം ഒരു പത്രക്കാരന്‍ ഇവാനോട് ചോദിച്ചു: നിങ്ങള്‍ എന്തിനാണ് അയാളെ വിജയത്തിലേക്ക് തള്ളിവിട്ടത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ വിജയം താങ്കളുടേതാകുമായിരുന്നില്ലേ? ഈ ചോദ്യത്തിന് ഇവാന്‍ ലോകത്തോട് പറഞ്ഞ മറുപടി ഇതായിരുന്നു. ' എന്നേക്കാള്‍ കഴിവുകൊണ്ട് വിജയത്തിന്റെ പാതയിലായിരുന്ന അയാളുടെ ആശയക്കുഴപ്പത്തില്‍ ഞാന്‍ നേടുന്ന വിജയത്തിന് എന്ത് അര്‍ഹതയും യോഗ്യതയുമാണുള്ളത്.. ഞാന്‍ അത് ചെയ്താല്‍ ഇത് കണ്ടുകൊണ്ടിരിക്കുന്ന, നീതി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് എന്നെ പഠിപ്പിച്ച അച്ഛനോടും അമ്മയോടും ഞാന്‍ എന്ത് മറുപടി പറയും! ചില തോല്‍വികള്‍ക്ക് വിജയത്തിനേക്കാള്‍ മൂല്യമുണ്ടാകുന്നത് ഇങ്ങനെയാണ്. സത്യസന്ധതയുടെ മൂല്യങ്ങളെ ചേര്‍ത്ത്പിടിച്ച് വിജയത്തിലേക്ക് നമുക്കും നടക്കാം - ശുഭദിനം.

0 comments:
Post a Comment