
കൂട്ടുകാര്‍ സംസാരിച്ചിരിക്കുകയായിരുന്നു. സംഭാഷണത്തിനിടെ അയാള്‍ കൂട്ടുകാരനോട് പറഞ്ഞു: വാസ്തവത്തില്‍ രാജാവിന് നാം നികുതി കൊടുക്കേണ്ട ആവശ്യമില്ല. കാര്യമന്വേഷിച്ച സുഹൃത്തിനോട് അയാള്‍ പറഞ്ഞു. രാജാവിന്റെ കൊട്ടാരത്തില്‍ തന്നെയാണ് എല്ലാ നാണയങ്ങളും അടിക്കുന്നത്. അതില്‍ നിന്ന് ആവശ്യത്തിന് രാജാവിന് എടുത്താല്‍ പോരെ. അപ്പോള്‍ സുഹൃത്ത് പറഞ്ഞു: രാജാവിന് ആവശ്യം നാണയമല്ല. നിന്റെ കയ്യിലുള്ള നാണയമാണ്..! പൊതുവായതൊന്നും ആര്‍ക്കും പ്രിയപ്പെട്ടവയല്ല. അതുപോലെ തന്നെ സ്വന്തമായതൊന്നും ആരും പിരിയാന്‍ അനുവദിക്കുകയില്ല. സ്വകാര്യസ്വത്തുസംരക്ഷണത്തിലെ ആത്മാര്‍ത്ഥതയുടെ പാതിയെങ്കിലും പൊതുസ്വത്തു കൈകാര്യം ചെയ്യുന്നതിലുണ്ടെങ്കില്‍ പൊതുവായതൊന്നും നശിക്കുകയോ ഉപയോഗശൂന്യമാവുകയോ ഇല്ല. സ്വന്തമെന്ന് കരുതി കൈവശം വെക്കുന്നവപോലും പൂര്‍ണ്ണമായും സ്വന്തമല്ലെന്നും അന്യന്റേത് എന്നുറപ്പിച്ച് അകറ്റി നിര്‍ത്തിയവയും സ്വന്തം ജീവിതത്തെ സ്വാധീനിക്കുമെന്ന് തിരിച്ചറിയുമ്പോഴേ പരസ്പര ബഹുമാനത്തോടെയുള്ള ജീവിതം സാധ്യമാകൂ. പങ്കുപറ്റുന്നവര്‍ക്കെല്ലാം പങ്കുവെയ്ക്കാനും കടമയുണ്ട്. ജലവും വായുവും സുരക്ഷിതത്വവുമെല്ലാം ആരുടേയും സ്വകാര്യമല്ല. കൈനീട്ടിവാങ്ങുമ്പോള്‍ കൃതാര്‍ത്ഥതയില്ലാത്തിനേക്കാള്‍ അപകടകരമാണ് ഇരുകരവും നീട്ടി നല്‍കേണ്ടപ്പോള്‍ കൈ ചുരുട്ടി പിന്‍വാങ്ങുന്നത്. പങ്കുപറ്റാന്‍ മാത്രമല്ല, പങ്കുവെയ്ക്കാനും നമുക്ക് ശീലിക്കാം - ശുഭദിനം.

0 comments:
Post a Comment