
അതിര്‍ത്തിക്കടുത്തുളള മലമ്പാതയിലൂടെ അവര്‍ നടന്നുപോവുകയായിരുന്നു. അപ്പോഴാണ് മലയടിവാരത്തില്‍ കൊള്ളക്കാരെ അവര്‍ കണ്ടത്. അവരില്‍ ഒരാള്‍ പറഞ്ഞു: കുറച്ചകലെ സൈനികരുടെ ഒരു കൂടാരമുണ്ട്. നമുക്ക് അങ്ങോട്ട് ഓടിപ്പോകാം. അവിടെ ആയുധങ്ങള്‍ കാണാതിരിക്കില്ല. അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: നമ്മുടെ കയ്യിലും ആയുധമുണ്ട്. അതും പറഞ്ഞ് അയാള്‍ മുന്നോട്ട് കുതിച്ചു. വലിയ പാറക്കല്ലുകള്‍ തുടരെത്തുടരെ താഴേക്ക് ഉരുട്ടിവിട്ടുകൊണ്ടിരുന്നു. ഇത് കണ്ട് മറ്റുള്ളവരും അതുപോലെ ചെയ്തു. അവസാനം കൊള്ളക്കാര്‍ പിന്തിരിഞ്ഞോടി. അതുകണ്ട് ആദ്യത്തെയാള്‍ ചോദിച്ചു: ഈ കല്ലാണല്ലേ നീ പറഞ്ഞ ആയുധം! അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: കല്ല് അല്ല, സമയമാണ് ആയുധം. കൊള്ളക്കാര്‍ മുകളിലെത്തിയാല്‍ നമുക്കവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. സമയവും ആയുധമാണ്. കൃത്യമായി അത് വിനിയോഗിച്ചാല്‍ നമുക്ക് അതിനെ വിജയത്തിന്റെ ചവിട്ടുപടിയായി മാറ്റാന്‍ സാധിക്കുക തന്നെ ചെയ്യും - ശുഭദിനം.

0 comments:
Post a Comment