
എന്നും ഒരേ കടത്തുകാരന്റെയൊപ്പമാണ് അയാള്‍ പട്ടണത്തിലേക്ക് പോകാറ്. വളളത്തിലെ യാത്രയ്ക്കിടയില്‍ അയാള്‍ ജീവിതത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമെല്ലാം പറയും. നിരക്ഷരനായ ആ കടത്തുകാരന്‍ അതെല്ലാം ശ്രദ്ധിച്ചുകേള്‍ക്കും. ഒരിക്കല്‍ അയാള്‍ കടത്തുകാരനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് കടത്തുകാരന്‍ അയാളുടെ വീട്ടിലെത്തി. കടത്തുകാരനെ അയാള്‍ സത്കരിച്ചു. പോകാന്‍ നേരം കുറെ പണം കടത്തുകാരന് നല്‍കിയിട്ട് പറഞ്ഞു: എന്റെ കൈവശം ധാരാളം പണമുണ്ട്. പക്ഷേ, ഈ പണമുപയോഗിച്ച് എനിക്ക് എന്റെ കുടുംബത്തെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കാനായില്ല. അതുകൊണ്ട് തന്നെ ഇനി എനിക്കീപ ണം കൊണ്ട് പ്രയോജനമില്ല. ഇത് നിങ്ങള്‍ക്കെടുക്കാം. കടത്തുകാരന്‍ ആ പണം തിരികെ കൊടുത്തിട്ടുപറഞ്ഞു: സൗജന്യമായി കിട്ടുന്ന സമ്പത്ത് എന്റെ സ്വഭാവം തന്നെ നശിപ്പിക്കും. എന്നെ മടിയനാക്കും. അതും പറഞ്ഞ് കടത്തുകാരന്‍ യാത്രപറഞ്ഞ് തിരികെ പോന്നു. മനംമാറ്റമില്ലാത്ത ഒരു രൂപമാറ്റവും പരിവര്‍ത്തനമല്ല. അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഒന്ന് നേരം ഇരുട്ടിവെളുക്കുമ്പോള്‍ സംഭവിക്കുന്നതല്ല. മാനസികമായ രൂപാന്തരത്തിന് അനേകകാലംനീളുന്ന പ്രക്രിയയാവശ്യമാണ്. അടിമുടിമാറ്റം എപ്പോഴും സാധ്യമല്ല. അടിവേരില്‍ പഴയ ശീലങ്ങളുടേയും കാഴ്ചപ്പാടുകളുടേയും നനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. എല്ലാവരുടേയും കാണ്‍കെയുളള പെരുമാറ്റവ്യത്യാസം മാറ്റത്തിന്റെ തെളിവായി കാണാനാവില്ല. ആളുകളെ വിശ്വസിപ്പിക്കാനുളള തന്ത്രം മാത്രമാകാം അത്. വസ്ത്രം ആരേയും വിശുദ്ധനാക്കില്ല. കുടിലിലെ താമസം ആരേയും ത്യാഗിയുമാക്കില്ല. സ്വയം ഒരു അളവുകോല്‍ കണ്ടെത്താം.. മാറിയത് എത്രത്തോളമെന്ന് തിരിച്ചറിയാം - ശുഭദിനം.

0 comments:
Post a Comment