
ആ മാധ്യമപ്രവര്‍ത്തകന്‍ ദൈവത്തെ ഇന്റര്‍വ്യൂചെയ്യുന്നതായി അന്ന് രാത്രി സ്വപ്നം കണ്ടു. അയാള്‍ ആദ്യചോദ്യം ചോദിച്ചു: മനുഷ്യരാശിയെക്കുറിച്ച് അങ്ങയെ ഏറ്റവും അതിശയപ്പെടുത്തിയത് എന്താണ്? ദൈവം പറഞ്ഞുതുടങ്ങി: ചെറുപ്പത്തില്‍ അവര്‍ വളരാന്‍ തിരക്ക് കൂട്ടുന്നു. പക്ഷേ, മുതിര്‍ന്നുകഴിഞ്ഞാല്‍ വീണ്ടും കുട്ടികളാകാന്‍ ആഗ്രഹിക്കുന്നു. പണം ഉണ്ടാക്കാന്‍ ആരോഗ്യം നശിപ്പിച്ചും പണിയെടുക്കുന്നു. പിന്നീട് അതേ ആരോഗ്യം തിരച്ചുകിട്ടാന്‍ അതെ പണം മുടക്കുന്നു. ഭാവിയെകുറിച്ച് എപ്പോഴും ഉത്കണ്ഠാകുലരായി വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ മറക്കുന്നു. മാത്രമല്ല, കഴിഞ്ഞുപോയവയെ കുറിച്ച് ഓര്‍ത്ത് വര്‍ത്തമാനകാലം വെറുതെ കളയുന്നു. പിന്നീട് അയാള്‍ അടുത്ത ചോദ്യം ചോദിച്ചു. മാതാപിതാക്കള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ട പാഠമെന്താണ്? ദൈവം പറഞ്ഞു: കുട്ടികളോട് മറ്റുളളവരെ സ്‌നേഹിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കാതെ, നിങ്ങളിലൂടെ അവര്‍ തനിയെ എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിക്കണം. നിങ്ങളാണ് അവര്‍ക്ക് മാതൃകയാകേണ്ടത്. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് പഠിപ്പിക്കണം, പലര്‍ക്കും പലകഴിവാണ്. അവരെ ക്ഷമിക്കാന്‍ പഠിപ്പിക്കാതെ, സ്വയം ക്ഷമിച്ചുകൊണ്ട് പരിശീലിച്ചു വളരാന്‍ വിടുക, സ്‌നേഹിക്കുന്നവരെ മുറിപ്പെടുത്താന്‍ വളരെ കുറച്ച് സമയം മതി.. പക്ഷേ, ആ മുറിവുണങ്ങാന്‍ കാലങ്ങള്‍ വേണ്ടിവന്നേക്കാം എന്ന് അവരെ പഠിപ്പിക്കുക, ഒന്നുകൂടി, രണ്ടു വ്യക്തികള്‍ ഒരേ കാര്യങ്ങള്‍ കാണുന്നത് രണ്ടുതരത്തിലായിരിക്കുമെന്നും അവരെ പഠിപ്പിക്കുക. ദൈവം പറഞ്ഞു നിര്‍ത്തി.. തലമുറകള്‍ മാറിവരും, ജീവിത സാഹചര്യങ്ങളും... ജീവിച്ചു തീര്‍ക്കാനുള്ള തിരക്കിനിടയില്‍ ജീവിക്കാന്‍ മറന്നുപോകാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.

0 comments:
Post a Comment