
അയാള്‍ പ്രസിദ്ധനായ ഒരു സംഗീതജ്ഞായിരുന്നു. ഒരിക്കല്‍ വളരെ വിഷാദവാനായിരുന്ന അയാള്‍ വളരെ അലസമായി പിയാനോ വായിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്വരത്തില്‍ വിരല്‍ മുട്ടി. തന്റെ ഇത്രയും കാലത്തെ സംഗീതതപസ്യയില്‍ അദ്ദേഹം കാത്തിരുന്ന സ്വരമായിരുന്നു അത്. പിയാനോയില്‍ ആ സ്വരം കേള്‍ക്കാന്‍ വീണ്ടും വീണ്ടും അദ്ദേഹം ശ്രമിച്ചെങ്കിലും അതയാള്‍ക്ക് കണ്ടെത്താനായില്ല. അതേ ലയം വീണ്ടും സൃഷ്ടിക്കാന്‍ സാധിച്ചില്ല. മാസങ്ങളും വര്‍ഷങ്ങളും അയാള്‍ ആ ലയത്തിനായി പരിശ്രമിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. അങ്ങനെ ആ പരിശ്രമം അവിടെ ഉപേക്ഷിക്കപ്പെട്ടു. പിന്നെയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം അലസമായി പിയാനോ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ആ സ്വരം മടങ്ങി വന്നു! അന്ന് അയാള്‍ക്ക് ഒരു രഹസ്യം മനസ്സിലായി.. അതീതമായത് നമ്മളിലേക്ക് വരുന്നത്, നമ്മള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴല്ല, കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴല്ല. അത് ഒരു അത്ഭുതമായി കടന്നുവരുന്നെന്ന് മാത്രം. നമ്മളില്‍ നമ്മളെ അര്‍പ്പിച്ച്, നമുക്ക് പരിശ്രമങ്ങളെ പൂര്‍ണ്ണമായി വിനിയോഗിക്കുക.. നമ്മളെ അത്ഭുതപ്പെടുത്തുന്ന ഫലം നമ്മെ തേടി വരിക തന്നെ ചെയ്യും - ശുഭദിനം.

0 comments:
Post a Comment