ജെയ് ജെ അമെസ് - 1932 ല്‍ അമേരിക്കയിലെ ടെക്‌സസില്‍ ആയിരുന്നു ഈ കുട്ടിയുടെ ജനനം. 11 വയസ്സുവരെ ആ കുട്ടിയുടെ ജീവിതം സാധാരണപോലെയായിരുന്നു. പിന്നീട് അവിടന്നങ്ങോട്ട് ജെയ് അമെസിന്റെ ജീവിതം മറ്റൊന്നായിതീര്‍ന്നു. 1958 ല്‍ അദ്ദേഹം ഒരു ഡിക്റ്റടീവ് ഏജന്‍സി ആരംഭിച്ചു. സങ്കീര്‍ണ്ണമായ പല കേസുകളിലും കുറ്റവാളികളെ കണ്ടെത്തി. ഒരുവേള CIA യും FBI യും തോല്‍ക്കുന്നിടത്ത് ജെയ് വിജയിക്കുമെന്ന് ജനങ്ങള്‍ വിശ്വസിച്ചുതുടങ്ങി. അങ്ങനെ ആ കാലം ജെയുടേതുമാത്രമായി മാറി. അമേരിക്കന്‍ സിനിമാതാരം മര്‍ലന്‍ ബ്രാന്‍ഡോയുടെ മകനെ മെക്‌സിക്കന്‍ അധോലോകത്തിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടുത്തിയതോടെ അദ്ദേഹം പ്രശസ്തിയുടെ അതിര്‍വരമ്പുകളെ മായ്ച്ചുകളഞ്ഞു. ജെയ്യ് യെക്കുറിച്ച് സിനിമകള്‍ പിറന്നു, നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എന്തിനേറെ കുട്ടികള്‍ക്ക് കളിക്കാന്‍ ജെയ്യുടെ പാവകള്‍ വരെ വിപണയിലെത്തി. പക്ഷേ ആ പാവകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ടായിരുന്നു. അവയ്‌ക്കൊന്നും രണ്ടു കൈയ്കളും ഉണ്ടായിരുന്നില്ല. പാവകള്‍ക്ക് മാത്രമല്ല ജെയ്ക്കും കൈകള്‍ ഉണ്ടായിരുന്നില്ല. 11-ാം വയസ്സില്‍ ഒരു അപകടത്തില്‍ ജെയ്ക്ക് കൈകള്‍ നഷ്ടപ്പെട്ടിരുന്നു!!!
ജെയ്.ജെ.അമെസ് കടന്നുപോയ വഴികളിലെ അക്ഷരങ്ങള്‍ പെറുക്കിവെച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെ ഇങ്ങനെ വായിക്കാം.- കഴിവില്ലായ്മയല്ല , കഴിയില്ല എന്ന മനോഭാവം... അതാണ് യഥാര്‍ത്ഥ പ്രശ്‌നം. എന്ന് നാം ആ മനോഭാവത്തിന്റെ പുറംതോട് പൊട്ടിച്ച് പുറത്തുവരുന്നു, അന്ന് നമ്മുടെ കഴിവുകളെ നമുക്കും, ഒപ്പം ലോകത്തിനും തിരിച്ചറിയാനാകും - ശുഭദിനം

0 comments:
Post a Comment