Part 29

എല്ലാം വളരെ പെട്ടെന്നായിരുന്നു.  ഏറെ പരിചിതമായ ഒരു സിനിമാനര്‍മ്മഭാഷണം.  അതിനുമപ്പുറം പലരുടേയും വിജയത്തിന്റെ 'റിവ്യൂ പോയിന്റുകളില്‍ ' നമ്മള്‍ ഇങ്ങനെ കേട്ടിരിക്കാം... എത്രയോ കാലമായി ശ്രമിക്കുന്നു എന്നിട്ടും ഒന്നുമായില്ല.  ലോകത്തെ സാങ്കേതിക വിദ്യ നയിച്ചുകൊണ്ടിരിക്കുന്നു.  ഓരോ ദിവസവും അനവധി സാങ്കേതിക പദങ്ങളിലൂടെ നമ്മളും കടന്നുപോകുന്നു.  IT എന്ന വാക്ക് നമുക്ക് ഏറെ പരിചിതമാണ്.  എന്നാല്‍ ഇന്ത്യയില്‍ അത്ര പരിചിതമല്ലെങ്കിലും, വികസിത രാജ്യങ്ങളില്‍ ചിരപരിചിതമായ ഒരു പ്രയോഗമാണ് IoT (ഐ.ഒ.ടി) 'ഇന്റര്‍ നെറ്റ് ഓഫ് തിങ്ങ്‌സ് ' എന്നാണ് പൂര്‍ണ്ണരൂപം.  ഇന്റര്‍നെറ്റിന്റെ സാധ്യതകളാണ് ഇതിന്റെ ആശയം.  ഇന്റര്‍നെറ്റ് നിത്യജീവിതത്തില്‍ എല്ലാ മേഖലയിലും എങ്ങനെയൊക്കെ പ്രയോഗിക്കാം എന്നതാണ് IoT.  പ്രോക്ടര്‍ ആന്റ് ഗാംബിള്‍സ് കമ്പനിയുടെ ബ്രാന്റ് മാനേജര്‍ ആയിരുന്നു കെവിന്‍ ആഷ്ടണ്‍.  കമ്പനി ഉള്‍പ്പന്നങ്ങളെ 'ട്രാക്ക് ' ചെയ്യുവാന്‍ ഒരു പ്രോഗ്രാം അദ്ദേഹം ചിന്തിച്ചെടുത്തു.  കോര്‍പ്പറേറ്റ് മീറ്റിങ്ങില്‍ തന്റെ ആശയം ഒരു പ്രസ്‌ന്റേഷന്‍ ആയി അദ്ദേഹം അവതരിപ്പിച്ചു. (ആശയം എല്ലാവര്‍ക്കും ഇഷ്ടമായി. ഇന്ത്യക്കാരനായ സഞ്ജയ് ശര്‍മ്മയ്‌ക്കൊപ്പം ചേര്‍ന്ന് അദ്ദേഹം പിന്നീടത് നടപ്പിലാക്കി.) ആ പ്രസന്റേഷന് ആഷ്ടണ്‍ ഒരു പേര് നല്‍കി. 'ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് '.  വെറുതെ ഒരു PPT യ്ക്ക് നല്‍കിയ പേര്.  പക്ഷെ ഇന്നത് ആധുനിക വിവരസാങ്കേതിക രംഗത്ത് ഒരു സാങ്കേതികവിദ്യയുടെ തന്നെ പേരായി അത് മാറി.  ലോകം ആ പേരിലാണ് ആ ആശയത്തെ വിനിമയം ചെയ്യുന്നത്.  നിസ്സാരം എന്ന് നാം കരുതുന്നത് ചിലപ്പൊഴൊക്കെ നമ്മളറിയാതെ തന്നെ ഗൗരവമുള്ളതായി മാറുന്നു.  മികച്ച ഒരു ആശയത്തിനായ് കാത്തിരുന്ന് കാലം കഴിക്കാതിരിക്കൂ,   ചിലപ്പോള്‍ കയ്യിലുളള ആശയത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളതായി മാറാം - ശുഭദിനം 

0 comments:

Post a Comment