Part 37

ഗുജറാത്തിലെ ഇഖാർ ഗ്രാമത്തിലെ ഒരു കാർഷിക കുടുംബത്തിലാണ് അവന്റെ ജനനം.  മാതാപിതാക്കൾ ദിവസവും പാടത്തുപോയാലും പട്ടിണി മാത്രമായിരുന്നു മിച്ചം. 8 ക്ലാസ്സിൽ പഠിക്കുമ്പോൾ,  പഠനത്തിന്റെ ഇടവേളകളിൽ ടൈൽ ഫാക്ടറിയിൽ ജോലിക്ക് പോകുമായിരുന്നു.   8 മണിക്കൂർ ജോലി ചെയ്താൽ 35 രൂപയായിരുന്നു വരുമാനം.    പഠനത്തിന്റെയും ജോലിയുടെയും ഇടയിൽ ക്രിക്കറ്റ് കളിക്കാനും അവൻ സമയം കണ്ടെത്തുമായിരുന്നു.   പട്ടിണി അവൻ  മറന്നിരുന്നത് ക്രിക്കറ്റ് കളിയിലൂടെയായിരുന്നു.   കളിയിലെ അവന്റെ മികവ് കണ്ട്‌ ഒരു പരിചയക്കാരൻ അവനെ ബറോഡയിലെ ക്രിക്കറ്റ് അക്കാഡമിയിൽ ചേർത്തു.  അവിടെ വെച്ചാണ് കിരൺ മോറ അവനെ കണ്ടെത്തുന്നത്. മോറ തന്റെ അക്കാഡമിയിൽ അവന് സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തു.. ഇവിടേയ്ക്ക് ദിവസവും 140 കിലോമീറ്റർ യാത്ര ചെയ്തു അവൻ എത്തുമായിരുന്നു. മോറയുടെ കീഴിൽ അവൻ  വജ്രം പോലെ മൂല്യവത്തായി മാറി. ബൗളിംഗ്‌ മികവിൽ അവൻ പ്രസിദ്ധനായി തീർന്നു.   ഇത് മുനാഫ് പട്ടേൽ.  ചരട് പിടിച്ചപോലെ ഓഫ് സ്റ്റമ്പിൽ പന്തെറിഞ്ഞു ഇന്ത്യൻ മക്‌ഗ്രാത് എന്ന പെരുമയോടെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ തിളങ്ങിയ വ്യക്തിത്വം.   ചില നന്മമരങ്ങൾ ഉണ്ട്‌... ജീവിത വഴിയിൽ നമ്മെ കണ്ടെത്തുകയോ നാം കണ്ടെത്തുകയോ ചെയ്യുന്ന ചില നന്മ മരങ്ങൾ...  നന്മ മരങ്ങളുടെ തണൽ നഷ്ടപ്പെടുത്താതിരിക്കുക. കാരണം അവ എപ്പോഴും നമ്മെ തേടി എത്തുന്നവയല്ല

0 comments:

Post a Comment