Part 38

സ്വപ്നത്തിലും ചിന്തയിലും  ഒന്നുമാത്രമേയുണ്ടായിരുന്നുള്ളു. പഠിക്കണം. ഭൗമ ശാസ്ത്രം, പുരാവസ്തു ശാസ്ത്രം ഇതായിരുന്നു പഠിക്കാൻ ഇഷ്ടപെട്ട വിഷയങ്ങൾ. ഇത് ബീർബൽ സാഹ്‌നി. ആഗ്രഹിച്ചത് പഠിച്ച സാഹ്‌നി അതിനായി ലണ്ടൻ, കേംബ്രിഡ്ജ് സർവകലാശാലകളിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടി. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ, പ്രസിഡന്റ്‌ ആയി ഏറെക്കാലം പ്രവർത്തിച്ച സാഹ്‌നിയെ ഇന്ത്യ ഇങ്ങനെ വിശേഷിപ്പിച്ചു. "ഇന്ത്യൻ പാലിയോ ബോട്ടണിയുടെ പിതാവ് " എന്ന്. പാലിയോ ബോട്ടണി - സസ്യങ്ങളുടെ ഫോസിലുകളെ കുറിച്ചുള്ള പഠനം, എന്നാൽ സാഹ്‌നി പഠിച്ച അദ്ദേഹത്തിന്റെ കർമ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി എന്നതാണ് ശ്രദ്ധേയം. എന്ത് പഠിക്കുന്നു എന്നതല്ല, ക്രിയാത്‌മകമായി അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്നതാണ് വിജയം. നമ്മുടെ ഇടപെടൽ 'യന്ത്ര സാമാനം' ആയാൽ ജീവിതവും ഒരു യന്ത്രം ആയിരിക്കും. മറിച്ചു ക്രിയാത്‌മകമായാൽ ഓരോ ദിവസവും ആന്ദകരം ആയിത്തീരും, ക്രിയാത്‌മകം ആകട്ടെ ഓരോ നിമിഷവും - ശുഭദിനം

0 comments:

Post a Comment