Part 39

ഒരു പശുകുട്ടി തന്റെ അമ്മയോട് ചോദിച്ചു, എങ്ങനെയാണ് നടക്കാൻ പഠിക്കുക?  ഞാൻ ആദ്യം എന്താണ് ചെയ്യേണ്ടത്?  ആദ്യം വലതു കാലാണോ വെക്കേണ്ടത് അതോ ഇടതു കാലോ?  അതോ ആദ്യം മുൻകാലുകൾ വെച്ചതിനു ശേഷമാണോ പിൻകാലുകൾ വെക്കേണ്ടത്?  മുന്നിലുള്ള കാലുകൾ ആദ്യം വെക്കുന്നത് കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ?   അമ്മ എങ്ങിനെയാണ് നടക്കാൻ തുടങ്ങിയത്?  അപ്പോൾ പശു പറഞ്ഞു : ഞാൻ ഇത്രക്കൊന്നും ആലോചിച്ചിട്ടില്ല. എഴുന്നേറ്റു, നടന്നു... അത്രതന്നെ !!  നമ്മുടെ ജീവിതത്തിലെ ചില കാര്യങ്ങൾ എല്ലാം ഇങ്ങനെ അല്ലേ.. ഈ പശുക്കുട്ടിയെ പോലെ ചിന്തിച്ചു ചിന്തിച്ചു... വിചാരങ്ങളും വിചിന്തനങ്ങളും പ്രവൃത്തികൾ വൈകിപ്പിക്കുന്നതിനു വേണ്ടിയാകരുത്. എല്ലാറ്റിനും ചിന്തിച്ചു പരിഹാരമുണ്ടാക്കിയ ശേഷം ഒന്നും തുടങ്ങാനാകില്ല. പല കാര്യങ്ങളും ചെയ്യുന്നതിന് മുൻപും ചെയ്തതിനു ശേഷവും അതെങ്ങനെ സംഭവിക്കുന്നു, സംഭവിച്ചു എന്ന് ചോദിച്ചാൽ ഒരു ഉത്തരവും ലഭിക്കുകയും ഇല്ല. ഒരു കാര്യം ചെയ്യുമ്പോൾ കിട്ടുന്ന ആത്മവിശ്വാസമാണ് അവ ചെയ്യുന്നതിനെക്കുറിച്ചുള്ള രേഖകൾ ഉണ്ടാകുന്നതിനേക്കാൾ പ്രധാനം.   ചിന്തകൾ ഇല്ലാത്തവരുടെ ചോദ്യങ്ങൾ പ്രവർത്തനക്ഷമമായവയെ നിർജ്ജീവമാക്കും.   ചിന്തകൾ ഉള്ളവരുടെ ചോദ്യങ്ങൾ നിർജീവമായവയെ പ്രവർത്തനസജ്ജമാക്കും.അതിനാൽ  നിരർത്ഥകമായ ചോദ്യങ്ങളെ നമുക്കു ഒഴിവാക്കാം, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാം     - ശുഭദിനം

0 comments:

Post a Comment