Part 40

അതുവരെയും അതായിരുന്നു അയാളുടെ മികവ്.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി.  2.36 മീറ്റർ ഉയരം. പേര് ബാഓ സിഷൂൺ - ചൈനക്കാരൻ.   എന്നാൽ മറ്റൊരു ഉയരമുള്ളൊരാൾ എത്തിയതോടെ ആ റെക്കോർഡ് സിഷൂവിനു നഷ്ടമായി.  മാത്രമല്ല, ഉയരം പലപ്പോഴും അദ്ദേഹത്തിന് 'തലവേദന ' ആയി മാറുകയും ചെയ്തു.   ആദ്യമെല്ലാം ലോകത്തിനു സിഷൂന്റെ ഉയരം കൗതുകം ആയിരുന്നു എങ്കിൽ തുടർന്ന് അത് പലപ്പോഴും മറ്റുള്ള നേരം പോക്കുകളിലേക്കു നീങ്ങി.  പ്രത്യേകിച്ചു മറ്റൊന്നിലും തല്പരനായിരുന്നില്ല സിഷൂൻ.  അങ്ങനെയിരിക്കെ വടക്കു കിഴക്കൻ ചൈനയിലെ ഒരു പ്രവിശ്യയിൽ ഒരു അക്വാറിയത്തിലെ ഡോൾഫിൻ അബദ്ധത്തിൽ പ്ലാസ്റ്റിക് വിഴുങ്ങി.  ശസ്ത്രക്രിയ ഉപകരണങ്ങൾ കൊണ്ടുപോലും ഡോൾഫിന്റെ വയറ്റിൽ നിന്നും ആ പ്ലാസ്റ്റിക് എടുത്ത് കളയാൻ സാധിച്ചില്ല.   അധികൃതർ ആരോ പറഞ്ഞറിഞ്ഞു,  സിഷൂൻ എന്ന പൊക്കക്കാരനെ കുറിച്ച്.  106 c m നീളമുള്ള അയാളുടെ കൈകളെ കുറിച്ച്.  ഡോൾഫിന്റെ മേൽത്താടിയും കീഴ്താടിയും തുണി കൊണ്ട് കെട്ടി അമർത്തി പിടിച്ചു സിഷൂൻ ഡോൾഫിന്റെ ശരീരത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് കൈകൊണ്ടു എടുത്ത് നീക്കം ചെയ്തു.  ആ സംഭവത്തിനു ശേഷം അദ്ദേഹം പുതിയൊരു ബഹുമതിക്ക് കൂടി അർഹനായി.  ' ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൃഗ സ്‌നേഹി'.  പിന്നീടങ്ങോട്ടുള്ള സിഷൂ ന്റെ ജീവിതം തീർത്തും മൃഗസ്നേഹി ആയിട്ടായിരുന്നു.   നമുക്ക് കാത്തിരിക്കാം.. ഒന്നും വെറുതെ ആവില്ല.  അനുയോജ്യമായ ഒരു അവസരത്തിൽ നാം ഉയർത്തപ്പെടുക തന്നെ ചെയ്യും.  ചിലപ്പോൾ നമ്മൾ ആഗ്രഹിച്ചതിലും പ്രതീക്ഷിച്ചതിലും ഉയരത്തിൽ.  - ശുഭദിനം

0 comments:

Post a Comment