Part 41

ശിഷ്യൻ ഗുരുവിനോട് ചോദിച്ചു. അങ്ങ് ധ്യാനത്തിലായിരിക്കുമ്പോൾ എന്തെങ്കിലും കാണുന്നുണ്ടോ ?  ഗുരു പറഞ്ഞു - ഞാൻ കാണുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല ; കാണുന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ട് ! ശിഷ്യൻ വീണ്ടും ചോദിച്ചു  : ഒരാൾക്ക് എങ്ങനെയാണു ഒരേസമയം കാണാനും കാണാതിരിക്കാനും കഴിയുന്നത്?  അപ്പോൾ ഗുരു പറഞ്ഞു : ധ്യാന സമയത്തു എന്റെ മനസ്സിന്റെ ചാഞ്ചാട്ടവും ചുറ്റിത്തിരിയലും ഞാൻ കാണുന്നുണ്ട്.  എന്നാൽ മറ്റുള്ളവരിലെ ശരിയും, തെറ്റും, നന്മയും, തിന്മയും ഞാൻ കാണാറില്ല.  ഒന്ന് ഓർത്ത് നോക്കൂ, ചുറ്റുപാടുകളെ അളന്നു തിരിച്ചു വ്യാഖ്യാനിക്കാനും വിമർശിക്കാനും വേണ്ടി ദൂരദർശിനികളും സൂക്ഷ്മദര്ശിനികളുമായി നടക്കുന്നവർക്ക് സ്വയം കാണാൻ കഴിയുന്ന ഒരു കണ്ണാടിച്ചില്ലു പോലും സ്വന്തമായി ഇല്ലെന്നതാണ് പരിതാപകരം.  ലോകം നന്നാക്കാൻ ഇറങ്ങി പുറപ്പെടുന്ന എല്ലാവരുടെയും ശ്രദ്ധ അപരനിലാണ്.  അന്യന്റെ കറ കഴുകിക്കളയാൻ നടത്തുന്ന ശ്രമത്തിന്റെ പകുതിയെങ്കിലും സ്വന്തം ചെളി കഴുകിക്കളയാൻ കാണിച്ചിരുന്നുവെങ്കിൽ മാലിന്യമില്ലാത്ത മനസ്സിന്റെ ഉടമകൾ ആകാൻ കഴിയുമായിരുന്നു.   ഒരു നന്മയെങ്കിലും ഇല്ലാത്തവർ ചുരുക്കമായിരിക്കും. മറ്റുള്ളവരിലെ ആ നന്മകളെ നമുക്കു കണ്ടെത്താൻ ശ്രമിക്കാം - ശുഭദിനം

0 comments:

Post a Comment