Part 43

കര്‍ണാടകയിലെ കാര്‍വാര്‍ ജില്ലയിലെ ചെന്‍ഡിയ എന്ന ഗ്രാമത്തിലായിരുന്നു സെക്കന്റ് ലെഫ്റ്റനന്റ് രാമ രഘോബ റാണെ എന്ന യുദ്ധവീരന്റെ ജനനം.  1948 ഏപ്രില്‍ 8 - റാണയുടെ നേതൃത്വത്തില്‍ രാജൗരിയിലേക്ക് പട്ടാളം നീങ്ങി.  ബാര്‍വാലിയില്‍ വെച്ച് പാക്‌സേനയുടെ ആക്രമണം. വഴിനീളെ മൈനുകളും റോഡ് ബ്ലോക്കും.  അന്ന്‌ തന്നെ തടസ്സങ്ങള്‍ നീക്കാന്‍ റാണ തീരുമാനിച്ചു.  ഫലം രണ്ട് സൈനികരെ റാണയ്ക്ക് നഷ്ടമായി.  12 മണിക്കൂര്‍ തുടര്‍ച്ചയായി ശ്രമിച്ചിട്ടും റാണക്ക് തടസ്സങ്ങള്‍ നീക്കാനായില്ല.  സൈനിക വാഹനത്തിന്റെ അടിയില്‍ കിടന്നുകൊണ്ട് പാക് ഷെല്ലുകളെ പ്രതിരോധിച്ച് റാണ മൈനുകള്‍ നീക്കം ചെയ്തു.  അപ്പോഴാണ് 5 പൈന്‍മരങ്ങള്‍ വെട്ടിയിട്ട് തടസ്സം സൃഷ്ടിച്ച കാഴ്ച കണ്ടത്.  ആ രാത്രി, ഇരുട്ടില്‍ ആരും കാണാതെ പാക് ഷെല്ലുകളെ വകവെക്കാതെ ഒറ്റക്ക് പൈന്‍മരങ്ങള്‍ നീക്കം ചെയ്തു.  തുടര്‍ന്നു സാഹസികമായ നീക്കങ്ങള്‍; ടാങ്കറിനു താഴെ പറ്റിച്ചേര്‍ന്ന് കിടന്ന് തടസ്സങ്ങളെ നീക്കികൊണ്ടിരുന്നു റാണ.  ഏപ്രില്‍ 11 രാത്രി 10 മണി വരെ ആ സാഹസിക മുന്നേറ്റം അദ്ദേഹം നടത്തി.  'സേനയുടെ സുഗമമായ നീക്കത്തിന് റാണയുടെ ധൈര്യവും, മികവും ഏറെ സഹായകമായി  എന്നായിരുന്നു പിന്നീട് അദ്ദേഹത്തിന് ലഭിച്ച പരംവീര്‍ചക്ര ബഹുമതി പത്രത്തില്‍ രാജ്യം രേഖപ്പെടുത്തിയത്' .  നമുക്ക് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ വാക്കുകള്‍ കടമെടുക്കാം. 'ഭയത്തിന്റെ വെള്ളച്ചാട്ടത്തെ തടയുവാന്‍ ധൈര്യത്തിന്റെ അണക്കെട്ടുകള്‍ നാം നിരന്തരം നിര്‍മ്മിച്ചു കൊണ്ടേയിരിക്കണം ' - ശുഭദിനം 

0 comments:

Post a Comment