Part - 49

ടെലിവിഷന്‍ കണ്ടുപിടിച്ചത് ആര് ... ഈ ചോദ്യത്തിന് ജെ എല്‍ ബേഡ് എന്ന ഉത്തരമാണ് ലോകമാകെ അംഗീകരിക്കുന്നത്.  എന്നാല്‍ അദ്ദേഹത്തിന് മുന്‍പും പിന്‍പും ആ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ പലരും ടെലിവിഷന്‍ യാഥാര്‍ത്ഥ്യമാക്കിയിരുന്നു.  എന്നാല്‍, തങ്ങളുടെ കണ്ടുപിടുത്തത്തിന്റെ പിഴവ് തീര്‍ത്ത് ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.   അമേരിക്കക്കാരനായ ചാള്‍സ് ഫ്രാന്‍സിസ് ജെങ്കിന്‍സ് 1925 ല്‍ താന്‍ കണ്ടുപിടിച്ച് ടിവിയുടെ സംപ്രേഷണം നടത്തുകയുണ്ടായി.  ബെല്‍ ടെലിഫോണ്‍ കമ്പനിയിലെ ഹെര്‍ബര്‍ട്ട് ഇ ഐവ്‌സും ഫ്രാങ്ക് ഗ്രേയും 1927 ല്‍ ഒരു മെക്കാനിക്കല്‍ ടെലിവിഷന്റെ പൊതു പ്രദര്‍ശനവും നടത്തിയിട്ടുണ്ട്.  ഇങ്ങനെ ജര്‍മ്മിനിയിലും ഹംഗറിയിലുമെല്ലാം പല ഗവേഷകരും ടെലിവിഷന്‍ കണ്ടുപിടച്ചതിന്റെ അവകാശവാദം ഉന്നയിക്കുകയുണ്ടായി.  പലരും തങ്ങളുടെ ആദ്യ ടെലിവിഷന്റെ പൊതുപ്രദര്‍ശനവും നടത്തി.  ഈ ആദ്യകാല ടെലിവിഷനുകള്‍ ഒന്നും കുറ്റമറ്റത് എന്നു പറയാനാകില്ലായിരുന്നു.  അതുപോലെ തന്നെ ജെ.എല്‍ ബേഡിന്റെ ആദ്യ ടെലിവിഷനും ഒട്ടേറെ പോരായ്മകള്‍ ഉള്ളതായിരുന്നു.  എന്നാല്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിക്കാന്‍ മുന്‍കൈ എടുത്തു എന്നത് ജെ. എല്‍ ബേഡ് മാത്രം ചെയ്ത കാര്യമാണ്.  നിരന്തരപഠനത്തിലൂടെ ടെലിവിഷന്‍ മികവുറ്റതാക്കാന്‍ ബേഡ് ശ്രമിച്ചു.  അദ്ദേഹം സ്ഥാപിച്ച കമ്പനി ടെലിവിഷന്‍ സെറ്റുകള്‍ ഉണ്ടാക്കി വില്‍ക്കുകയും ചെയ്തു.  ഇതൊക്കെ അദ്ദേഹത്തെ ടെലിവിഷന്റെ പിതാവെന്ന സ്ഥാനത്തിന് അര്‍ഹനാക്കി.  ലക്ഷ്യം... അതിനെ ഒരു നിശ്ചിത കാലത്തിന്റെ പരിമിതിയില്‍ നിര്‍ത്തരുത് .  തുടര്‍ച്ച അതാണ് വിജയത്തിന്റെ വളര്‍ച്ച - ശുഭദിനം

0 comments:

Post a Comment