Part -51

'ചിലവ് ചെയ്യണം' . നാം എത്ര തവണ മറ്റുള്ളവരോട് പറയുകയും, സന്തോഷത്തോടെ ചെയ്യുകയും ചെയ്തിരിക്കുന്നു.  ജീവിതത്തിലെ വിജയങ്ങള്‍ക്കും,സന്തോഷങ്ങള്‍ക്കും നമ്മള്‍ വെക്കുന്ന സ്‌നേഹമുളള ഉപാധിയാണ് ഈ ചിലവ് ചെയ്യല്‍.  ഇതും ഒരു ചിലവ് ചെയ്യലിന്റെ കഥയാണ്.    1989 മെയ് 22 ന് അഗ്നി മിസൈലിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുകയാണ്.  വിക്ഷേപണത്തിനു സാക്ഷിയാകാന്‍ പ്രതിരോധമന്ത്രി കെ. സി പന്ത് തലേന്നു തന്നെ എത്തി.  അദ്ദേഹം കലാമിനോടു ചോദിച്ചു.  'കലാം, നാളെ അഗ്നിയുടെ വിജയം ആഘോഷിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?' കലാം ഉടന്‍ പറഞ്ഞു: 'ഇവിടെ ഞങ്ങളുടെ ഗവേഷണകേന്ദ്രത്തില്‍ നടാന്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ ഞങ്ങള്‍ക്കുവേണം.' .  മന്ത്രി അത്ഭുതപ്പെട്ടുപോയി.  അദ്ദേഹം പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അത്.  മന്ത്രി പറഞ്ഞു: ' നാളെ നാം തീര്‍ച്ചയായും വിജയിക്കും' മന്ത്രിയുടെ വാക്കുകള്‍ പോലെ പിറ്റേന്ന് അഗ്നി വിജയത്തിലേക്ക് കുതിച്ചു!  ഒരു പാര്‍ട്ടിയില്‍ അവസാനിപ്പിക്കാവുന്ന സന്തോഷം, അതിനും എത്രയോ മുകളിലാണ് തലമറകളുടെ ഭാവിയെ കരുതിയുളള ഒരു 'സമ്മാനം'.  നമ്മുടെ മുന്നില്‍ തെളിയുന്ന ഒരു ചെറിയ സാധ്യത പോലും പരമാവധി നല്ലതിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ നമുക്കാകട്ടെ - ശുഭദിനം 

0 comments:

Post a Comment