Part - 54

ആര്‍ക്കും ഇഷ്ടം തോന്നുന്ന, നന്മയുളള ഒരു മനുഷ്യന്‍. പേര് നിക്കൊളാസ്. പണ്ടത്തെ തുര്‍ക്കിയിലെ മിറ എന്ന പട്ടണത്തിലാണ് അദ്ദേഹം പാര്‍ത്തിരുന്നത്.   ഒരു ദിവസം അദ്ദേഹത്തെ ജയിലിലാക്കാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു.  ഡയാന ദേവതയെ ആരാധിക്കാത്തതായിരുന്നു നിക്കോളാസ് ചെയ്ത കുറ്റം.  അദ്ദേഹം വിശ്വസിച്ചിരുന്നത് ക്രിസ്തുവിലായിരുന്നു.  കുറച്ചുകാലം കഴിഞ്ഞ് അധികാരമേറ്റ പുതിയ ചക്രവര്‍ത്തി ക്രിസ്തുമതത്തെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു.  അതോടെ നിക്കോളാസിനെ ജയില്‍ നിന്നും വിട്ടയച്ചു.  മാത്രമല്ല, അദ്ദേഹത്തെ ബിഷപ്പാക്കുകയും ചെയ്തു.  മിറ പട്ടണത്തില്‍ ഇടയ്ക്കിടെ വേഷം മാറി നടക്കുക നിക്കോളാസിന്റെ പതിവായിരുന്നു.  ഒരിക്കല്‍ അദ്ദേഹം ഒരു സാധു സ്ത്രീയെ കണ്ടുമുട്ടി.  അവരുടെ മൂന്ന് ആണ്‍മക്കളെയും ഒരു സത്രമുടമ കൊലപ്പെടുത്തിയിരുന്നു.  ആ കുട്ടികളുടെ ജീവനുവേണ്ടി നിക്കോളാസ് പ്രാര്‍ത്ഥിച്ചു.  പ്രാര്‍ത്ഥനയുടെ ഫലമായി അവര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയെന്നാണ് വിശ്വാസം.  അതോടെ നിക്കോളാസ് കുട്ടികളുടെ പ്രിയങ്കരനായി മാറി.  മരണത്തിനു ശേഷം അദ്ദേഹത്തെ പുണ്യാളനായി വാഴ്ത്തി.  അങ്ങനെ നിക്കോളാസ് സെയ്ന്റ് നിക്കോളാസ് ആയി മാറി.  സെയ്ന്റ് നിക്കോളാസ് പിന്നീട് സാന്തോക്ലാസ്സ് ആയി മാറി.  സത്യവും പുരാവൃത്തങ്ങളും ഇഴചേര്‍ന്ന ഈ വിശുദ്ധന്റെ കഥ കതിരും പതിരുമായി തിരിക്കേണ്ടതില്ല. കാരണം കാലം കൈമാറി വരുന്ന വിശ്വാസങ്ങള്‍ സ്വാന്തനം നല്‍കുന്നുവെങ്കില്‍ അത് അങ്ങനെ തന്നെ തുടരട്ടെ.  കാരണം മറ്റുള്ളവര്‍ക്ക് സ്വാന്തനം നല്‍കുന്ന നിമിഷങ്ങള്‍ സൃഷ്ടിക്കപ്പെടുക അത്ര നിസ്സാരമല്ല.  - ശുഭദിനം  

0 comments:

Post a Comment