Part - 58

ഇന്നസെന്‍സോ മാന്‍സെറ്റി, ജൊഹാന്‍ ഫിലിപ് റീസ്, അന്റോണിയോ മ്യൂച്ചി, എലിഷാ ഗ്രേ, അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ ഇതില്‍ അവസാനത്തെ പേരുമാത്രം എല്ലാവര്‍ക്കും അറിയാം.  ടെലിഫോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അല്ലേ. അപ്പോള്‍ ലിസ്റ്റിലുള്ള മറ്റുള്ളവരോ ? അവരും ടെലഫോണ്‍ കണ്ടുപിടിച്ചവരാണ് !! ഗ്രഹാം ബെലിന്റെ പേരിലാണ് ടെലഫോണിന്റെ പേറ്റന്റ്.  ഗ്രഹാം ബെലിനേക്കാള്‍ മുമ്പ് ടെലിഫോണ്‍ കണ്ടുപിടിച്ചത് താനാണ് എന്ന് അവകാശപ്പെട്ട ചിലരുടെ പേരുകളാണ് മുന്‍പ് പറഞ്ഞത്.  ഇതില്‍ ചിലരുടെ വാദങ്ങള്‍ എല്ലാവരും തള്ളിക്കളഞ്ഞതാണ്, ഇതില്‍ രണ്ടുപേര്‍ ഒഴികെ.  അന്റോണിയോ മ്യൂച്ചി, എലിഷാ ഗ്രേ എന്നിവരാണ് അവര്‍.  എലിഷാ ഗ്രേയുടെ തത്വങ്ങള്‍ മോഷ്ടിച്ചാണ് ഗ്രഹാം ബെല്‍ പേറ്റന്റ് സമ്പാദിച്ചതെന്ന് ഒരുപാട് പേര്‍ വാദിക്കുന്നു.  അതുപോലെ തന്നെ 1876 ലാണ് ഗ്രഹാം ബെല്ലിന് ടെലിഫോണിന്റെ പേറ്റന്റ് ലഭിക്കുന്നത്.  എന്നൽ 1856 ല്‍ മ്യൂച്ചി സംസാരിക്കുന്ന ടെലിഗ്രാഫ് എന്ന് പേരിട്ട ഒരു ഉപകരണം നിര്‍മ്മിച്ചിരുന്നുവത്രേ.  ഈ ഉപകരണത്തെയാണ് ആദ്യത്തെ ടെലിഫോണ്‍ എന്ന് പലരും കണക്കാക്കുന്നത്.  പേറ്റന്റിന് അപേക്ഷിക്കാനുള്ള പണം ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് ഈ കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടാനായില്ല.  വൈകാതെ ഗ്രഹാംബെല്‍ ടെലിഫോണിന്റെ പേറ്റന്റ് നേടുകയും ചെയ്തു.  സത്യം എന്തായാലും, ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്.  ടെലിഫോണ്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഗ്രഹാം ബെല്ലിനെപോലെ പരിശ്രമിച്ച ഒരുപാട് പേരുണ്ട്.  അറിഞ്ഞസത്യത്തേക്കാള്‍ കൂടുതലാണ് അറിയാതെ പോകുന്ന സത്യങ്ങള്‍. സത്യത്തിന് നേരെ കണ്ണ് തുറന്ന്, സത്യത്തെ അറിഞ്ഞ് ജീവിക്കാന്‍ നമുക്കാകട്ടെ - ശുഭദിനം 

0 comments:

Post a Comment