Part - 59

കച്ചവടക്കാരന്‍ കടയടച്ചു ബസില്‍ വീട്ടിലേക്ക് പോവുകയായിരുന്നു.  പണമടങ്ങിയ ബാഗ് കയ്യിലുണ്ടായിരുന്നു.  കുറച്ച് നേരം അയാള്‍ ഉറങ്ങിപ്പോയി.  ഉണര്‍പ്പോള്‍ , ബാഗ് മോഷണം പോയെന്നുമനസ്സിലായി.  സഹയാത്രികരെല്ലാം ചുറ്റുംകൂടി.  അതിലൊരാള്‍ പറഞ്ഞു.  പണമുള്ള ബാഗും കയ്യില്‍ വെച്ച് ഉറങ്ങാന്‍ പാടില്ലായിരുന്നു.  പണവുമായി ബസില്‍ കയറിയതുതന്നെ തെറ്റായിപ്പോയെന്ന് മറ്റൊരാള്‍.  ഇതെല്ലാം കേട്ട് കച്ചവടക്കാരന്‍ പറഞ്ഞു: എന്റെ ബാഗ് മോഷ്ടിക്കപ്പെട്ടതിന്റെ പേരില്‍ നിങ്ങളെല്ലാം എന്നെ കുറ്റപ്പെടുത്തുന്നു.  മോഷ്ടിച്ചവനെക്കുറിച്ച് ഒരു വാക്കി പോലും പറയുന്നില്ലല്ലോ? !!  വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന ചിലരുണ്ട്.  വിമര്‍ശനം ശീലമാക്കിയവര്‍ക്കെല്ലാം ഒരു പൊതു ഗുണമുണ്ട്. അവര്‍ അധികം വിമര്‍ശിക്കപ്പെടില്ല.  എന്തെങ്കിലും ചെയ്യുന്നവരെയല്ലേ ആര്‍ക്കെങ്കിലും വിമര്‍ശിക്കാന്‍ സാധിക്കൂ!!  ഒന്നും ചെയ്യാനറിയാത്തവന്റെ തുറുപ്പുചീട്ടാണ് സ്ഥിരവിമര്‍ശനം.  അവര്‍ക്കു തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ഏകമാര്‍ഗ്ഗവും അതാണ്.  ഒരാള്‍ സ്ഥിരമായി വിമര്‍ശിക്കപ്പെടുകയാണെങ്കില്‍ അതിനര്‍ത്ഥം, അയാള്‍ നിരന്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അവയോരോന്നും ഫലം കാണുന്നുണ്ടെന്നുമാണ്.  കല്ലേറുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ നിന്നാല്‍ ഏറു കൊണ്ടു മരിക്കുകയേ ഉള്ളൂ.  എന്നാല്‍ എറിഞ്ഞുവീഴാത്താന്‍ പറ്റാത്തവിധം മുകളിലെത്തിയാലോ, എറിയുന്നവന്‍ കൈകഴച്ച് നിര്‍ത്തിപോവുകയേ തരമുള്ളൂ.  വിമര്‍ശനങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ ഫലം കണ്ടുതുടങ്ങി എന്ന്.  കല്ലേറുകള്‍ക്ക് മീതെ പറന്നുയരാനുള്ള മനശ്ശക്തി സ്വായത്തമാക്കാനാകട്ടെ - ശുഭദിനം

0 comments:

Post a Comment