Part - 81

ആരോഗ്യദൃഢഗാത്രനായിരുന്നു ഡയോജനീസ്.  ആളുകളെ പിടികൂടി അടിമകളാക്കി വില്‍ക്കുന്ന ഒരു സംഘം ഒരിക്കല്‍ അദ്ദേഹത്തെ വളഞ്ഞു.  ഡയോജനീസിന്റെ ആകാരം കണ്ട അവര്‍ ആദ്യം ഒന്ന് മടിച്ചു.  ഡയോജനീസ് പറഞ്ഞു: പേടിക്കേണ്ട, ഞാന്‍ എതിര്‍ക്കുകയില്ല.  നിങ്ങള്‍ക്കെന്നെ ചങ്ങലയ്ക്കിടാം.  അവര്‍ അദ്ദേഹത്തെ ചങ്ങലയ്ക്കിട്ട് അടിമചന്തയിലെത്തിച്ചു.  അവിടെയെത്തിയപ്പോള്‍ ഡയോജനീസ് വിളിച്ചുപറഞ്ഞു: ഒരു യജമാനനെ വില്‍ക്കാന്‍ കൊണ്ടുവന്നിട്ടുണ്ട്. അടിമകളാരെങ്കിലും വന്ന് വാങ്ങിക്കൊള്ളൂ !! താങ്കളെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ചോദിച്ചവരോട് ഡയോജനീസ് പറഞ്ഞു:  യജമാനന്‍ എന്നും യജമാനന്‍ തന്നെ,. സ്വാതന്ത്ര്യം എന്നത് അടിമത്തത്വത്തില്‍ നിന്നുള്ള മോചനമല്ല,  അടിമത്തത്തെ മറികടക്കലാണ് !       അടിമത്തം ഒരു മനോഭാവമാണ്.  അത് ഭയത്തിന്റെയോ മുഖസ്തുതിയുടേയോ സഹതാപത്തിന്റേതോ ആകാം.  എല്ലാ അടിമത്തങ്ങളും പ്രത്യക്ഷത്തില്‍ സ്വാതന്ത്ര്യം എന്ന് തോന്നുന്ന പല കാര്യങ്ങളും അനുവദിച്ചു തരും,  കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുപോലും ഔദാര്യമാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കും.  ഓടിയൊളിച്ചല്ല സ്വാതന്ത്ര്യം പ്രാപിക്കേണ്ടത്.  എന്തിനെയാണോ ഭയക്കുന്നത് അതിന്റെ കൂടെ ജീവിച്ച് ആ ഭയത്തെ മറികടക്കം.  തനതു ശീലങ്ങളും വ്യക്തമായ അഭിപ്രായങ്ങളും ഈടുറ്റ ശൈലികളും നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായി മാറട്ടെ, കാരണം ഇവരെ ആര്‍ക്കും ഭയപ്പെടുത്താനാവില്ല.  - ശുഭദിനം 

0 comments:

Post a Comment