Part - 79

സന്യാസിയെക്കണ്ടു സങ്കടം പറയാന്‍ ഒരാളെത്തി. :ഞാന്‍ എന്തു പറഞ്ഞാലും ആളുകള്‍ കളിയാക്കി ചിരിക്കും.  നാട്ടില്‍ ജീവിക്കാനാവുന്നില്ല.' സങ്കടം സഹിക്കാനാകാതെ അയാള്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ സന്ന്യാസി പറഞ്ഞു.' ഇനിമുതല്‍ എല്ലാറ്റിനേയും എതിര്‍ക്കുക. സൂര്യന്റെ മനോഹാരിതയെക്കുറിച്ച് പറഞ്ഞാല്‍ അതിന്റെ അസഹനീയമായ ചൂടിനെക്കുറിച്ച് പറയുക. ഈശ്വരനെക്കുറിച്ച് പറഞ്ഞാല്‍ നീ നിരീശ്വരവാദിയാകുക.  ആരെന്തെപറഞ്ഞാലും നിഷേധ നിലപാടുമാത്രം സ്വീകരിക്കുക. ഏഴു ദിവസം കഴിഞ്ഞ് നമുക്ക് വീണ്ടും കാണാം.'     ഒരാഴ്ചകഴിഞ്ഞ് അയാള്‍ വന്നപ്പോള്‍ കൂടെ ഒരുപറ്റം ആളുകളും ഉണ്ടായിരുന്നു.  അവരുടെയെല്ലാം ആരാധനാ കഥാപത്രമായി അയാള്‍ മാറിയിരുന്നു.  നിഷേധ സമീപനങ്ങള്‍ക്ക് പെട്ടെന്ന് ആള്‍ക്കൂട്ട ശ്രദ്ധ പിടിച്ചുപറ്റാനാകും.  ആരാലും ശ്രദ്ധിക്കപ്പെടാത്തവര്‍ ഒരു കാരണവുമില്ലാതെ എന്തിനെയും എതിര്‍ക്കാന്‍ തുടങ്ങിയാല്‍ സാവധാനം അവര്‍ കുറച്ചുപേരുടെയെങ്കിലും ആരാധനാമൂര്‍ത്തികളാകും.  എതിര്‍പ്പിന്റെ യുക്തിരാഹിത്യം കൂടുന്നതിനനുസരിച്ച് ആള്‍ക്കൂട്ടത്തിന്റെ പിന്തുണയും കൂടും.  എതിര്‍ക്കപ്പെടാന്‍ പാടില്ലാത്തതായി ഒന്നുമില്ല.  പക്ഷേ. എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതിന് ഒരു യുക്തി ഉണ്ടായിരിക്കണം.  പൂര്‍ണ്ണമായ ശരി ഒന്നിലും ഉണ്ടാകില്ല.  എത്ര ശരിയെന്നു കരുതുന്നവയെയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യാം.  പക്ഷേ, നിഷേധം ഒരു തന്ത്രമായി സ്വീകരിക്കുന്ന വരെ തിരിച്ചറിയാനുള്ള യുക്തി അത് നമുക്കുണ്ടാകട്ടെ - ശുഭദിനം 

0 comments:

Post a Comment