Day - 97

കേൾക്കുന്നതെല്ലാം സ്വീകരിക്കണമോ.. കേട്ട് കളയേണ്ട ചിലതൊക്കെ ഉണ്ടാകാറുണ്ട്.  വഴിപോക്കരുടെ വിടുവായത്തങ്ങൾക്കു വില കൊടുത്താൽ ബലി കൊടുക്കേണ്ടത് സ്വന്തം വിവേകവും വിശ്വാസ്യതയുമായിരിക്കും.  ആർക്കും എന്തിനെക്കുറിച്ചും അഭിപ്രായങ്ങൾ പറയാം. അവയെ വിലമതിക്കണോ  വിസ്മരിക്കണോ എന്നത് കേൾവിക്കാരന്റെ വകതിരിവാണ്.   എല്ലാ വിമർശകർക്കും സ്വന്തമായ ഉദ്ദേശങ്ങളും ഗൂഢലക്ഷ്യങ്ങളുമുണ്ടാകും.  സ്വയം പ്രവർത്തനശേഷി നശിച്ചതുകൊണ്ടു കർമനിരതരുടെ പ്രവർത്തനങ്ങൾക്കു പ്രതിബന്ധങ്ങൾ സൃഷടിക്കുന്നതാണ് അവരുടെ ഏക പ്രവർത്തനം.  കണ്ടുമുട്ടുന്ന എല്ലാ ദോഷൈകദൃക്കുകളുടെയും വായടപ്പിക്കാൻ ശ്രമിക്കുന്നവരുടെ യാത്ര പാതിവഴിയിൽ മുടങ്ങുകയേ ഉള്ളൂ.  സ്വന്തം തീരുമാനങ്ങളെയും ലക്ഷ്യങ്ങളെയും മുറുകെ പിടിക്കുക, ഈ വിഘ്‌നങ്ങളും പ്രലോഭനങ്ങളും സൃഷ്ടിക്കുന്നവയെ ഒഴിവാക്കുക, തുടർയാത്രയ്ക്കുള്ള മന്ത്രം ഇതാണ്.  ഒന്ന് കൂടി ഓർക്കാം.  പലരും പറഞ്ഞതിന്റെ പേരിൽ പതിരുണ്ടാകില്ല, ആരും അംഗീകരിക്കാത്തതിന്റെ പേരിൽ കതിരിനു കാമ്പ് നഷ്ടപ്പെടുകയുമില്ല - ശുഭദിനം

0 comments:

Post a Comment