
ഫിമി ഒത്ത്‌ഡോല ആഫ്രിക്കയിലെ കോടീശ്വരനാണ്. ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹത്തിനോട് ഒരു ചോദ്യം ഒരാള്‍ ചോദിച്ചു: ഇതുവരെ ജീവിച്ചുതീര്‍ത്ത ആയുസ്സിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ നിമിഷം ഏതാണ്? അപ്പോള്‍ അദ്ദേഹം ഒരു സംഭവം പറഞ്ഞു: ' ഈയടുത്ത് എന്റെ സുഹൃത്ത് ഒരു സഹായം ചോദിച്ചു. നടക്കാന്‍ കഴിയാത്ത കുറച്ച് കുട്ടികള്‍ താമസിക്കുന്ന ഒരു സ്ഥാപനമുണ്ട്. അവര്‍ക്ക് കുറച്ച് വീല്‍ചെയറുകള്‍ കിട്ടിയാല്‍ വളരെ ഉപകാരമായിരിക്കും. എന്റെ കമ്പനി അതേറ്റെടുത്തു. വീല്‍ ചെയര്‍ കൈമാറുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാകണമെന്ന് സുഹൃത്ത് നിര്‍ബന്ധിച്ചു. അങ്ങനെ ഞാന്‍ അവിടെ പോയി. വേദിയിലേക്ക് ഇഴഞ്ഞുവരുന്ന കുഞ്ഞുമക്കള്‍ വീല്‍ചെയറില്‍ തിരിച്ചുപോകുന്നത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അവിടെയുള്ള മുഴുവന്‍ കുട്ടികളും വീല്‍ചെയറില്‍ ഇരുന്ന് പുഞ്ചിരിച്ചപ്പോള്‍ എന്ന മനസ്സ് നിറഞ്ഞതുപോലെ തോന്നി. പക്ഷേ, എന്റെ ആയുസ്സിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ നിമിഷം സംഭവിച്ചത് പിന്നീടാണ്. ആ സ്ഥാപനത്തില്‍ നിന്നും തിരികെ പോരാന്‍ ഒരുങ്ങുമ്പോള്‍ ഒരു കുഞ്ഞ് എന്റെ കാലില്‍ ചുറ്റിപ്പിടിച്ചു മുഖത്തേക്ക് നോക്കുന്നു. ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് എന്തേ എന്ന ഇങ്ങനെ നോക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അവളൊരു മറുപടി പറഞ്ഞു: പ്രാര്‍ത്ഥിക്കുമ്പോള്‍ എനിക്കീ മുഖം ഓര്‍മ്മിക്കാനാണ്. എന്ന് ! ... ജീവിതത്തിലെ ചില നിമിഷങ്ങള്‍ അങ്ങനെയാണ് മനസ്സും കണ്ണും ഒരുമിച്ച് നിറച്ച്കളയും. നമുക്കും നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ശ്രമിക്കാം

0 comments:
Post a Comment