
അലഹബാദിലുള്ള പ്രയാഗ് രാജിലെ ഒരു സാധാരണ കുടുംബത്തിലാണ് അലക് ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 8-ാം ക്ലാസ്സ് മുതല്‍ കുട്ടികള്‍ക്ക് ടൂഷ്യന്‍ എടുത്താണ് തന്റെ ചിലവിനുളള തുക അലക് കണ്ടെത്തിയിരുന്നത്. അലഹബാദിലുള്ള എന്‍ജീനീയറിങ്ങ് കോളേജില്‍ പഠനം ആരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം അയാള്‍ക്ക് പഠനം തുടരാന്‍ ആയില്ല. പിന്നീട് പട്ടണത്തിലുള്ള ഒരു ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായി ജോലി നേടി. 5000 രൂപയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. 2014 ല്‍ അലക് പഠനവുമായി ബന്ധപ്പെട്ട് ഒരു യുടൂബ് ചാനല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുത്തു നല്‍കുക. 2016 ല്‍ 4000 സബ്‌സ്‌ക്രൈബര്‍ ആയിരുന്ന ഈ യൂടൂബ് ചാനല്‍ 2019 ആയപ്പോഴേക്കും 20 ലക്ഷം സബ്‌സ്‌ക്രൈബര്‍ ആയി ഉയര്‍ന്നു. Edutec മാതൃകയില്‍ തുടങ്ങിയ ചാനലിന് ധാരാളം ആരാധകരുണ്ടായി. ഏതൊരു സാധാരണക്കാരനും താങ്ങാവുന്ന ഫീസ് ആയിരുന്നു അലകിന്റെ ഓണ്‍ലൈന്‍ ട്യൂഷന് ഉണ്ടായിരുന്നത്. IIT, JEE, NEET തുടങ്ങിയ പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പോലും ചെറിയൊരു തുകമാത്രമേ ഫീസായി ഈടാക്കിയിരുന്നുള്ളൂ. പക്ഷേ, എത്ര ചെറിയ ഫീസ് ആയിരുന്നാലും ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാന്‍ അലക് തയ്യാറായിരുന്നില്ല. മറ്റുളള എഡ്യുടെക് ചാനലുകള്‍ കോടികള്‍ മുടക്കി പരസ്യം ചെയ്യുമ്പോഴും പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും മൗത്ത് പബ്ലിസിറ്റിവഴി അലകും അലകിന്റെ യുട്യൂബ് ചാനലും ഓരോ വിദ്യാര്‍ത്ഥികളുടേയും പ്രിയപ്പെട്ട ട്യൂഷന്‍ ചാനലായി മാറിക്കൊണ്ടേയിരുന്നു. 2020 ആയപ്പോള്‍ ഒരു ആപ്പും ഇവര്‍ പുറത്തിറക്കി. അങ്ങനെ ഫിസിക്‌സ് വാല എന്ന യുട്യൂബ് ചാനലും ആപ്പും 101-ാമത്തെ യൂണികോണ്‍ പദവി നേടി. 7500 കോടി വാല്യുവിന് മുകളില്‍ ഒരു കമ്പനി എത്തുമ്പോഴാണ് യൂണികോണ്‍ പദവി നേടുക അധ്യാപനം എന്ന തന്റെ ഇഷ്ടത്തെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനും ഓരോ വിദ്യാര്‍ത്ഥിയും മുടക്കുന്ന പണത്തിന് ഇരട്ടി മൂല്യം നല്‍കാനുമുള്ള അലകിന്റെ ശ്രമമാണ് ഫിസിക്‌സ് വാലയുടെ വിജയം.. വിജയത്തിന് കുറുക്കുവഴികളില്ല. നേര്‍വഴികള്‍ മാത്രം - ശുഭദിനം.

0 comments:
Post a Comment