
ചെന്നൈ നഗരത്തിലെ ഒരു പ്രളയകാലം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആളുകളുടെ ഹൃദയത്തെ തൊട്ട ഒരു അതിജീവനചിത്രമുണ്ടായിരുന്നു. തേഞ്ഞൊരഞ്ഞ് ഓട്ടയായി വള്ളിപൊട്ടിയ ചെരുപ്പില്‍ നനഞ്ഞൊട്ടിയിരിക്കുന്ന ഒരു കോഴിക്കുഞ്ഞിന്റെ ചിത്രം! വളളിപൊട്ടി ഉപേക്ഷിക്കപ്പെട്ട ഒരു ചെരുപ്പിന് പോലും ഒരു ജീവന്‍ രക്ഷിക്കാനായി... നമ്മുടെ ചുറ്റിലും ഇതുപോലെ മുന്‍വിധികള്‍ കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട ഒരുപാട് പേരുണ്ട്. ചില അധികപ്രസംഗികള്‍, കുരുത്തംകെട്ടവന്മാര്‍, തലതെറിച്ചവര്‍ അങ്ങനെ പലരും. പക്ഷേ, ഒരു ആപത്ത് സംഭവിക്കുമ്പോഴോ അപകടഘട്ടങ്ങളിലോ സ്വഭാവശുദ്ധികൊണ്ട് നമ്മള്‍ മാര്‍ക്കിട്ടവര്‍ പലരും നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ കടന്നുവരുന്നത് ആ അധികപ്രസംഗികളും, കുരുത്തംകെട്ടവുരും, തലതെറിച്ചവരോ ഒക്കെയായിരിക്കും.. നമ്മള്‍ കാണുന്നതോ കേള്‍ക്കുന്നതോ മാത്രമല്ല ശരി.. ഓരോരുത്തര്‍ക്കും അവരവരുടേതായ ശരികള്‍ ഉണ്ടാകും. അവരുടെ ശരി ചിലപ്പോള്‍ നമുക്ക് തെറ്റായി തോന്നുന്നതായിരിക്കും.. ചേര്‍ത്ത് പിടിക്കലുകള്‍ ഒരു തിരിച്ചറിവാണ്.. നമുക്ക് മുന്‍വിധികള്‍ മാറ്റിനിര്‍ത്താം.. എല്ലാവരേയും ഹൃദയത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കാം - ശുഭദിനം.

0 comments:
Post a Comment