
അയാള്‍ ഒരു മണ്‍പാത്രകച്ചവടക്കാരനായിരുന്നു. ഒരിക്കല്‍ സുഹൃത്തുമായി ചേര്‍ന്ന് അയാള്‍ ഒരു വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു. അയാള്‍ സുഹൃത്തിനോട് പറഞ്ഞു: കച്ചവടമെല്ലാം കുറവാണ്. ഇപ്പോള്‍ ആര്‍ക്കും അടുക്കളയിലേക്ക് മണ്‍പാത്രം വേണ്ടല്ലോ... ഇത് കേട്ട് കൂട്ടുകാരന്‍ ഇങ്ങനെ പറഞ്ഞു: നീ ആ വഞ്ചിക്കാരനെ ശ്രദ്ധിച്ചിരുന്നുവോ.. പുറപ്പെടുന്ന സമയത്ത് അയാള്‍ നീളമുള്ള മുള കുത്തിയാണ് വഞ്ചി മുന്നോട്ട് നീക്കിയിരുന്നത്. ആഴം കൂടിയ ഭാഗത്ത് എത്തിയപ്പോള്‍ മുള മാറ്റി പങ്കായം കയ്യിലെടുത്ത് തുഴയാന്‍ തുടങ്ങി. അയാള്‍ക്ക് കൂട്ടുകാരന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി. വൈകാതെ തന്നെ അയാള്‍ ചെടിച്ചട്ടികളും, അലങ്കാര പാത്രങ്ങളും നിര്‍മ്മിക്കാന്‍ തുടങ്ങി. അയാളുടെ കച്ചവടം മെച്ചപ്പെടുകയും ചെയ്തു. ജീവിതവും ഇങ്ങനെ തന്നെയാണ്. സാഹചര്യങ്ങള്‍ മാറി മാറി വരും. പക്ഷേ, ആ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുക എന്നതാണ് വിവേകം. ആ വിവേകം നമ്മുടെ ഓരോ നീക്കങ്ങളിലും ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം- ശുഭദിനം.

0 comments:
Post a Comment