
അയാള്‍ തന്റെ ഗുരുവിനോട് ഇങ്ങനെ പറഞ്ഞു: ഗുരോ, ഞാനിനി പഠിക്കുന്നില്ല, എല്ലാവരും എന്നെ മണ്ടനെന്നു വിളിച്ചു കളിയാക്കുന്നു. ഇത് കേട്ട് ഗുരു ഒന്നും മിണ്ടാതെ അടുത്തിരുന്ന വിളക്ക് ഊതിക്കെടുത്തി. എന്നിട്ട് തൊട്ടടുത്ത തീകുണ്ഠം ഊതി കത്തിച്ചു. എന്നിട്ട് ശിഷ്യന്റെ മുഖത്തേക്ക് നോക്കി. തന്നോട് ഗുരു എന്താണ് പറഞ്ഞതെന്ന് ശിഷ്യന് മനസ്സിലായി. ഒരു വിളക്കിലെ തീ കെടുത്താന്‍ ഊതിയാല്‍ മതി. അതുപോലെ തന്നെ ഒരു തീകുണ്ഠം തെളിയിക്കാനും ഊതിയാല്‍ മതി. മറ്റുള്ളവരുടെ വാക്ക് കേട്ട് തളര്‍ന്നുപോകാന്‍ തയ്യാറായാല്‍ ഒരിക്കലും നിവര്‍ന്നുനില്‍ക്കാന്‍ നമുക്ക് സാധിക്കുകയില്ല. തങ്ങളിലുള്ള വിശ്വാസം നശിക്കുമ്പോഴാണ് ഒരാള്‍ മറ്റൊരാളുടെ വാക്കില്‍ തളര്‍ന്നുപോകുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നമുക്ക് നമ്മളിലുള്ള വിശ്വാസം കെട്ടുപോവുകയല്ല വേണ്ടത്, ആ വിശ്വാസത്തെ ആളികത്തിക്കുകയാണ് വേണ്ടത്. മനസ്സിനെ ഒരു തീകുണ്ഠം പോലെ തെളിച്ചമുള്ളതാക്കാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.

0 comments:
Post a Comment